മണ്ണാര്‍ക്കാട് : 2025-26 വര്‍ഷത്തെ ബിരുദാനന്തര ബിരുദ നഴ്സിംഗ് കോഴ്സുകളിലേയ്ക്കുള്ള പരീക്ഷാ/ പ്രവേശന നടപടികള്‍ ജൂലൈ മൂന്നാംവാരത്തില്‍ ആരംഭിക്കും. പ്രവേശന ത്തിന് അപേക്ഷ സമര്‍പ്പിക്കുന്ന സംവരണ വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ വിദ്യാ ര്‍ഥികളും സംവരണ/ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം തന്നെ കാറ്റഗറി/ സംവരണം/ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ തെ ളിയിക്കുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റുകളും നിശ്ചിത തീയതിയ്ക്കകം ഓണ്‍ ലൈനായി അപ്ലോഡ് ചെയ്യേണ്ടതിനാല്‍ അവ മുന്‍കൂറായി വാങ്ങിവയ്ക്കണം. ഓണ്‍ ലൈന്‍ അപേക്ഷയോടൊപ്പം നിശ്ചിത തീയതിയ്ക്കകം ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് മാത്രമേ സംവരണാനുകൂല്യം അനുവദിക്കുന്നതിന് പരിഗണി ക്കുകയുള്ളൂ. ഓരോ കാറ്റഗറിയ്ക്കും ബന്ധപ്പെട്ട അധികാരികള്‍ നിശ്ചയിച്ചിട്ടുള്ള കാലാവധിയ്ക്കുള്ളിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി സൂക്ഷിക്കേണ്ടതും ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിക്കുന്ന സമയം അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യേണ്ടതുമാണ്. ഹെല്പ് ലൈന്‍ നമ്പര്‍ : 0471 -2332120, 2338487.
