മണ്ണാര്‍ക്കാട്: നിപ പ്രാഥമികമായി സ്ഥിരീകരിക്കപ്പെട്ട കുമരംപുത്തൂര്‍ പഞ്ചായത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വീടുകള്‍തോറുമുള്ള പനി സര്‍വേ പുരോ ഗമിക്കുന്നു. ഇന്ന് ആരോഗ്യപ്രവര്‍ത്തകരും ആര്‍ആര്‍ടി അംഗങ്ങളുമായ 70പേരടങ്ങുന്ന സംഘം ചങ്ങലീരി, ഞെട്ടരക്കടവ് വാര്‍ഡുകളില്‍ വിവരശേഖരണം നടത്തിയത്. 1150 ഓളം വീടുകളാണ് സന്ദര്‍ശിച്ചത്. എന്നാല്‍ ആര്‍ക്കും അപകടകരമായ രോഗ ലക്ഷണ ങ്ങളുള്ളതായി കണ്ടെത്തിയിട്ടില്ല. കുമരംപുത്തൂര്‍ പഞ്ചായത്തിലെ എട്ട്, ഒമ്പത്, 10,11,12 ,13,14, കാരാകുര്‍ശ്ശി പഞ്ചായത്തിലെ 14,15,16, മണ്ണാര്‍ക്കാട് നഗരസഭയിലെ 24,25,26,27,28, കരിമ്പുഴ പഞ്ചായത്തിലെ നാല്, അഞ്ച്, ഏഴ് വാര്‍ഡുകളുമാണ് തീവ്രബാധിത മേഖല കള്‍. ഇവിടങ്ങളില്‍ പൊലിസും ആരോഗ്യവകുപ്പിന്റെ സ്ക്വാഡുകളും നിരീക്ഷണം നടത്തി വരുന്നുണ്ട്. അതേസമയം, തീവ്രബാധിത മേഖലകളുടെ അതിര്‍ത്തികളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. വിവിധ പ്രദേശങ്ങളിലെ വവ്വാലുകളുടെ സാ ന്നിധ്യം സംബന്ധിച്ച് കേന്ദ്രസംഘം നടത്തുന്ന പരിശോധനയും പഞ്ചായത്തില്‍ തുടരു ന്നുണ്ട്. തീവ്രബാധിത മേഖലകളില്‍ പൊലിസും ആരോഗ്യവകുപ്പിന്റെ സ്ക്വാഡുകളും നിരീക്ഷണം നടത്തി വരുന്നുണ്ട്.
