മണ്ണാര്‍ക്കാട് : ദേശീയപാതയിലെ തച്ചമ്പാറ എടായ്ക്കല്‍ വളവില്‍ കെ.എസ്.ആര്.ടി.സി. ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. കാഞ്ഞിരപ്പുഴ തൃക്ക ള്ളൂര്‍ സ്വദേശികളായ ഓട്ടോ ഡ്രൈവര്‍ തോടുകുഴി കമ്മാളന്കുന്നന് അസീസ് (52), തോടു കുഴി വാഴേക്കാട്ടില് അയ്യപ്പന്‍കുട്ടി (62) എന്നിവരാണ് മരിച്ചത്. ഇന്ന് രാത്രി 8.15നാണ് സംഭവം. പാലക്കാട് നിന്നും കോഴിക്കോട്ടേക്ക്പോവുകയായിരുന്ന ബസും ചിറക്കല്പ്പ ടിയില്‍ നിന്നും പാലക്കാട് ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ പൂര്‍ണമായും കുടുങ്ങി. ഡ്രൈവര്‍ വാഹനത്തിന് അകത്ത് കുടുങ്ങി. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷാപ്രവ ര്‍ത്തന ത്തിലേര്‍പ്പെട്ടു. വാഹനം വെട്ടിപൊളിച്ചാമ് ഡ്രൈവറെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും നാട്ടുകാരും പൊലിസും ചേര്‍ന്ന് തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.