കോട്ടോപ്പാടം: കോട്ടോപ്പാടം പഞ്ചായത്തിലെ കാഞ്ഞിരംകുന്നില്‍ കാട്ടാനയിറങ്ങി കൃഷിനശിപ്പിച്ചു. മാനഞ്ചീരി ഹംസ, അലി എന്നിവരുടെ കൃഷികളാണ് നശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് കാട്ടാനകളെത്തിയത്. ഹംസയുടെ 60 വാഴകള്‍, 15 കമുക്, അലി യുടെ 10 കമുക് എന്നിവയാണ് നശിപ്പിച്ചത്. കുലച്ചതും കുലക്കാത്തതുമായ വാഴകളാണ് നശിപ്പിക്കപ്പെട്ടതില്‍ കൂടുതലും. രാവിലെയോടെ ആനകള്‍ കാടുകയറുകയും ചെയ്തു. സ്ഥിരമായി കാട്ടാനശല്യമുള്ള പ്രദേശമാണിവിടം. കൃഷിനശിച്ചതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കര്‍ഷകര്‍ വനംവകുപ്പില്‍ പരാതി നല്കി.
