കുമരംപുത്തൂര്‍: ഇരുവൃക്കകളും തകരാറിലായ കുമരംപുത്തൂര്‍ ചുങ്കം സ്വദേശിയും, കല്ലടി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പൂര്‍വ വിദ്യാര്‍ഥിയുമായ കൂരിക്കാട്ടില്‍ സഫ്വാന്റെ (21) ചികിത്സാ ധനസഹായം കൈമാറി. കല്ലടി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാനേജ്മെ ന്റും, സ്റ്റാഫുകളും, വിദ്യാര്‍ഥികളും ചേര്‍ന്ന് സ്വരൂപിച്ചതുക കല്ലടി ഹയര്‍ സെക്കന്‍ഡ റി സ്കൂള്‍ പി.ടി.എ. പ്രസിഡന്റ് വി.മനോജ് ചികിത്സാ സഹായനിധി കമ്മിറ്റി ട്രഷറര്‍ സി.കെ അബ്ദുറഹ്മാന്, കമ്മിറ്റി അംഗം ജേക്കബ് മാസ്റ്റര്‍ എന്നിവര്‍ക്ക് കൈമാറി. കല്ലടി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ എം.ഷെഫീഖ് റഹ്മാന് അധ്യക്ഷനായി. പ്ര ധാന അധ്യാപിക സബിത, അധ്യാപകരായ പി.കെ ജാഫര്‍ ബാബു. , മുഹമ്മദാലി, ജിതി സൂസണ്‍ ജോസഫ്, മൈത്രി, ദിവ്യ, അജിതകുമാരി, തുഷാര, അനൂഷ കല്ലടി, കെ.രഹന മോള്, റുക്സാന, മാധവന് പോറ്റി, വിദ്യാര്‍ഥി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു
