മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് – മേലാറ്റൂര്‍ റോഡിന്റെ അറ്റുകുറ്റപണികള്‍ നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഒര്ഗനൈസേഷന് മണ്ണാര് ക്കാട് യൂണിറ്റ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് എന്‍.ഷംസുദ്ദീന് എം.എല്‍.എ, ജില്ലാ കല ക്ടര്‍, കെ.ആര്.എഫ്.ബി. എക്സിക്യുട്ടിവ് എഞ്ചിനീയര്‍ എന്നിവര്‍ക്ക് നിവേദനം നല്കി. കുണ്ടുംകുഴിയും നിറഞ്ഞ റോഡിലൂടെ സര്‍വീസ് നടത്താന്‍ വളരെ ബുദ്ധിമുട്ട് നേരിടു ന്നതായി നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ബസുകള്‍ക്ക് സമയത്തിന് എത്തിച്ചേരാന്‍ കഴി യുന്നില്ലെന്ന് മാത്രമല്ല അറ്റകുറ്റപണികളും വര്‍ധിക്കുന്നു. സര്‍വീസുകള്‍ നിര്ത്തിവേക്ക ണ്ട ഗതികേടിലാണെന്നും ബസ് ഉടമകള്‍ പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് പി.പി മുഹമ്മദ് മാസ്റ്റര്‍, സെക്രട്ടറി ഫിഫ മുഹമ്മദാലി, വൈസ് പ്രസിഡന്റ് വേണു ഉദയ, ഓഫിസ് സെ ക്രട്ടറി എം.എം ബേബി എന്നിവര്‍ ചേര്‍ന്നാണ് എം.എല്‍.എയ്ക്ക് നിവേദനം നല്‍കിയത്. വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് എം.എല്‍.എ. അറിയിച്ചതായി യൂണിറ്റ് ഭാരവാ ഹികള്‍ പറഞ്ഞു.
