മണ്ണാര്‍ക്കാട് : യെമനില്‍ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെയ്ക്കു ന്നതില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് നടത്തിയ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന് വലിയ സന്ദേശമാണ് നല്‍കുന്നതെന്ന് എന്‍.എസ്.സി. ജില്ലാ പ്രസിഡന്റ് പി.സി ഇബ്രാഹിം ബാദുഷ പ്രസ്താവനയില്‍ പറഞ്ഞു. വ്യത്യസ്തമായ ചിന്തകള്‍ക്കും നിലപാടുകള്ക്കുമപ്പുറത്ത് അത്യന്തികമായി നമ്മള് എല്ലാവരും മനുഷ്യ രാണെന്നും മാനവീകതയാണ് ഉയര്‍ത്തിപ്പിടിക്കേണ്ടതെന്നും അദ്ദേഹം ഒരിക്കല്‍ കൂടി തെളിയിക്കുകയാണ്. വിഭാഗീയത ഇല്ലാതെ കേരളത്തില്‍ മതനിരപേക്ഷത കെട്ടിപ്പടു ക്കുവാനും അദ്ദേഹത്തിന്റെ നേതൃത്വം കേരളജനതയ്ക്ക് നല്കുന്ന പിന്തുണ ചെറുത ല്ല. നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെക്കുന്നതിന് നടത്തിയ ഇടപെടല്‍ പ്രശംസ നീയമാണെന്നും ബാദുഷ പറഞ്ഞു.
