മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ പഞ്ചായത്തില്‍ മധ്യവയസ്കന് നിപബാധിച്ചുമരിച്ച സാഹചര്യത്തില്‍ രോഗവ്യാപനം തടയാന്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ഇതിന്റെ ഭാഗമായി തീവ്രബാധിത മേഖലകളായി പ്രഖ്യാപിച്ചിട്ടുള്ള വാര്‍ഡുകളിലേ ക്കുള്ള പ്രവേശനവഴികള്‍ അടച്ചു. വീടുകള്‍ സന്ദര്‍ശിച്ചുള്ള പനി സര്‍വേ തുടരുകയാ ണ്. സംശയാസ്പദമായ ഒരു കേസും കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കേന്ദ്രസംഘം പഞ്ചായത്തില്‍ സന്ദര്‍ശനം നടത്തി. രോഗബാധയുണ്ടായ പ്രദേശത്തിന്റെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ വവ്വാലുകളുടെ സാന്നിദ്ധ്യമുള്ള ഇട ങ്ങളില്‍ സംഘം ഇന്നലെ പരിശോധന നടത്തി. ഇന്ന് വട്ടമ്പലത്തെ ആശുപത്രിയും സന്ദര്‍ശിച്ചു. സ്ഥാപനത്തിന് സമീപത്ത് വവ്വാലുകളുടെ സാന്നിദ്ധ്യമുള്ള സ്ഥലങ്ങളും പരിശോധിച്ചു.
രാവിലെ ഗ്രാമ പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്ന സ്ഥിതിഗതികള്‍ വിലയിരുത്തി. കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന് ആമ്പാടത്തിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈനായാണ് യോഗം ചേര്‍ന്നത്. ആരോഗ്യവകുപ്പ്, പൊലിസ്, വനം, വെറ്ററിനറി, റവന്യു, ഫയര്‍ഫോഴ്സ്, ആര്.ആര്.ടി., വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. വട്ടമ്പലത്ത് ചേര്‍ന്ന ആരോഗ്യപ്രവര്‍ത്തകരുടെ യോഗത്തില്‍ ഒറ്റപ്പാലം സബ്കലക്ടര്‍ മിഥുന് പ്രേംരാജും പങ്കെടുത്തു. കുമരംപുത്തൂര്‍ പഞ്ചായത്തിലെ എട്ട്, ഒമ്പത്, 10,11,12,13,14, കാരാകുര്‍ശ്ശി പഞ്ചായത്തിലെ 14,15,16, മണ്ണാര്‍ക്കാട് നഗരസഭയിലെ 25,26,27,28, കരിമ്പുഴ പഞ്ചായത്തിലെ നാല്, അഞ്ച്, ഏഴ് വാര്‍ഡുകളുമാണ് തീവ്രബാധിത മേഖലകള്‍. ഇവിടങ്ങളിലെല്ലാം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണ്ണാര്‍ക്കാട് കോടതിപ്പടി അല്‍മ ആശുപത്രി മുതല്‍ പൊമ്പ്ര പാലംവരെയും, കൂമ്പാറ പാലം വരെയും, പോത്തോഴിക്കാവ് പുഴ വരെയുമാണ് നിയന്ത്രണം. തീവ്രബാധിത മേഖലകളിലെ വിദ്യാലയങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍പഠനം ഏര്‍പ്പെടുത്തി.
ദേശീയപാത വട്ടമ്പലത്ത് നിന്നും പോകുന്ന ചീരക്കുഴി, കുളപ്പാടം, കുലുക്കിലിയാട് റോഡുകളും, ചുങ്കം പോത്തോഴിക്കാവ് റോഡ്, ചക്കരകുളമ്പ് റോഡ്, കാവുണ്ട തോട്ടര റോഡ് തുടങ്ങിയ റോഡുകളും പൊമ്പ്ര, പുല്ലിശ്ശേരി പാലങ്ങളും അടച്ചു. ആരോഗ്യവ കുപ്പിന്റെ നേതൃത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകരും ആര്.ആര്.ടി അംഗങ്ങളും ഉള് പ്പെടുന്ന സംഘത്തിന്റെ ഫീല്‍ഡ് തലപ്രവര്ത്തനങ്ങളും ശക്തമാക്കി. രണ്ട് പേരടങ്ങുന്ന 20 സംഘങ്ങളായി തിരിഞ്ഞ് 9,10,11 വാര്‍ഡുകളിലെ വീടുകള്‍ സന്ദര്‍ശിച്ചു. നിപരോഗ റിപ്പോര്‍ട്ട് ചെയ്ത മോതിക്കല്‍ വാര്‍ഡിലാണ് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചത്. പനിയടക്ക മുള്ള രോഗലക്ഷണങ്ങളുണ്ടോ, രോഗബാധിതനുമായി സമ്പര്‍ക്കമുണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് വീടുകളിലെത്തി അന്വേഷിക്കുന്നത്. 729 വീടുകളാണ് സന്ദര്‍ശിച്ചത്. മോതിക്കല്‍ വാര്‍ഡില്‍ ഭവനസന്ദര്‍ശനം പൂര്‍ത്തിയാക്കിയതായും അതേസമയം അസ്വഭാവികമായ രോഗലക്ഷണങ്ങള്‍ ആര്‍ക്കും കണ്ടെത്തിയിട്ടി ല്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. നാളെ കൂടുതല്‍ സംഘം ഭവന സന്ദര്‍ശനത്തിനായി ഇറങ്ങും.
