പാലക്കാട് : കേന്ദ്രാവിഷ്കൃത പദ്ധതികള്‍ സമയബന്ധിതമായും കാര്യക്ഷമമായും നട പ്പിലാക്കണമെന്ന് കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ജില്ലാതല കോര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിങ് സമിതി (ദിശ ) ചെയര്‍മാനുമായ വി.കെ. ശ്രീകണ്ഠന് എം.പി നിര്‍ദേശിച്ചു. ജില്ലയില്‍ നടപ്പിലാക്കുന്ന വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പുരോഗതി വിലയി രുത്തുന്നതിന്റെ ഭാഗമായി സമിതിയുടെ യോഗത്തിന് പാലക്കാട് ടോപ്പ് ഇന്‍ ടൗണ്‍ ഗാര് ഡന് ഹാളില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു എം.പി.
പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ ഒലവക്കോട് മുതല്‍ താണാവ് വരെയുള്ള കുഴികള്‍ അടിയന്തരമായി നികത്താന്‍ എം.പി. ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് കര്‍ശന നിര്‍ദേശം നല്കി. കൂടാതെ, കല്‍മണ്ഡപം മുതല്‍ ചന്ദ്രനഗര്‍ വരെയുള്ള റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരി ക്കാനും എം.പി. നിര്‍ദേശിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം രജിസ്റ്റര്‍ ചെയ്ത എല്ലാ ഗുണഭോക്താക്കള്‍ക്കും 100 ദിവസത്തെ തൊഴില്‍ ദിന ങ്ങള് ഉറപ്പാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് എം.പി. നിര്‍ദേശം നല്കി.കൊച്ചി-ബാംഗ്ലൂര്‍ വ്യാവസായിക ഇടനാഴിയുടെ ഭാഗമായി വരുന്ന പാലക്കാട് വ്യാവസായിക ട്രാന്‍സിറ്റ് ഹബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും യോഗത്തില്‍ നിര്‍ദേശ മുണ്ടായി. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ജില്ലയില്‍ ഏകദേശം 50,000 പേര്‍ക്ക് തൊഴില്‍ ലഭ്യമാകുമെന്ന് എം.പി. യോഗത്തില്‍ പറഞ്ഞു.
ജില്ലയില്‍ കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുകള്‍ പരമാവധി ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തന ങ്ങള് എല്ലാ നിര്‍വഹണ ഉദ്യോഗസ്ഥരും വകുപ്പുകളുടെ ജില്ലാ മേധാവികളും നടത്ത ണമെന്ന് ദിശ കമ്മിറ്റി മെമ്പര്‍ സെക്രട്ടറിയായ ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക നിര്‍ദേശിച്ചു.
2025-26 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദം ജൂണ്‍ 30-ന് അവസാനിച്ച സാഹചര്യ ത്തിലാണ് യോഗം ചേര്‍ന്നത്. യോഗത്തില്‍ ദിശ കമ്മിറ്റി കണ്‍വീനറും ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗംപ്രോജക്ട് ഡയറക്ടറുമായ ടി. എസ് ശുഭ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നിര്‍വഹണ ഉദ്യോഗസ്ഥര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
