തച്ചനാട്ടുകര: നിപ സ്ഥിരീകരിച്ച തച്ചനാട്ടുകരയില്‍ ഉറവിടസ്ഥിരീകരണ നടപടികളു ടെ ഭാഗമായി വവ്വാലുകളുടെ പിടികൂടി സ്രവമെടുക്കല്‍ തുടങ്ങി. ആദ്യദിനം പിടികൂടി യത് 42 വവ്വാലുകളെ. പ്രദേശത്ത വവ്വാലുകളുടെ സാന്നിദ്ധ്യം ഏറെയുള്ളതിനാല്‍ രോ ഗം പകര്‍ന്നത് വവ്വാലുകളില്നിന്നുതന്നെയാണോ എന്നുറപ്പിക്കുകയാണ് ആരോഗ്യവി ദഗ്ധരുടെ ലക്ഷ്യം. പുനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ. ദിലീപ് പട്ടേല്‍, ഡോ. കണ്ണന് ശബരിനാഥ് എന്നിവരാണ് നേതൃത്വം നല്‍കുന്നത്.
രോഗംസ്ഥിരീകരിച്ച കിഴക്കുമ്പുറത്തെ വീടിനുസമീപമുള്ള റബര്‍തോട്ടത്തില്‍ നിന്നാ ണ് വവ്വാലുകളെ പിടികൂടിയത്. റബര്‍മരങ്ങള്‍ക്ക് മുകളില്‍ പ്രത്യേകം വലവിരിച്ചാണ് ഇവയെ പിടികൂടിയത്. ശനിയാഴ്ച വലവിരിക്കുകയും ഞായറാഴ്ച പുലര്‍ച്ചെ ആറിന് വലക ളില്കുടുങ്ങിയ വവ്വാലുകളെ പിടികൂടുകയുമായിരുന്നു. സ്ഥലത്തുവെച്ചുതന്നെ ഇവയു ടെ രക്തം മറ്റു സ്രവങ്ങള്‍ ശേഖരിച്ചശേഷം സ്വതന്ത്രമാക്കുകയും ചെയ്തു.സുരക്ഷാമാര്‍ ഗങ്ങള്‍ സ്വീകരിച്ചാണ് നടപടിക്രമങ്ങള്‍ എന്നുള്ളതിനാല്‍ പ്രദേശത്തേക്ക് ഈസമയം പൊതുജനങ്ങളെ അടുപ്പിക്കുന്നില്ല. വവ്വാലുകള്‍ നിരവധിയുള്ളതിനാല്‍ നൂറോളം സാ മ്പിളുകളെങ്കിലും ശേഖരിക്കാനാണ് വിദഗ്ധസംഘം തീരുമാനിച്ചിട്ടുള്ളത്.
ഇതിന്റെ ഭാഗമായി ഞായറാഴ്ചയും മരങ്ങള്‍ക്ക് മുകളില്‍ വലവിരിച്ചു. പ്രത്യേക ഗണ്‍ ഉപയോഗിച്ച് മുകളിലേക്ക് വിടുകയും ഇവിടെവച്ച് വിരിഞ്ഞിറങ്ങുന്ന വല മരങ്ങള്‍ക്ക് മുകളില്‍ മേലാപ്പുപോലെ കിടക്കുകയും ചെയ്യും. ഇതില്ഘടിപ്പിച്ചിട്ടുള്ള പ്രത്യേകം കയറുപയോഗിച്ചാണ് പിന്നീട് വല താഴെയിറക്കുക.വവ്വാലുകളില്‍നിന്നും ശേഖരിക്കു ന്ന സ്രവങ്ങള്‍ വൈറോളജി ലാബിലെത്തിച്ച് വൈറസ്, ആന്റിബോഡി സാനിധ്യം തുട ങ്ങിയവ പരിശോധിക്കും. പഞ്ചായത്തിലെ മറ്റു ആരോഗ്യപ്രവര്‍ത്തകരും പഞ്ചായത്തധി കൃതരും സ്ഥലത്തെത്തിയിരുന്നു. അതേസമയം, നിപസ്ഥിരീകരണത്തിന്റെ ഭാഗമായി തീവ്രബാധിതമേഖലകളിലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ കഴിഞ്ഞദിവസം മുതല്‍ നീ ക്കിയത് ആളുകള്‍ക്ക് ആശ്വാസമായിട്ടുണ്ട്. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ കാര്യ ത്തിലും അസ്വഭാവികമായിട്ടൊന്നും കണ്ടെത്തിയിട്ടില്ല. ഇവര്‍ ആരോഗ്യവകുപ്പ് പറഞ്ഞ തുപ്രകാരമുള്ള സമയംവരെ നിരീക്ഷണത്തില്‍തന്നെ കഴിയും.
