കോഴിക്കോട്: കേരളാ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ ഫലത്തില്‍ സംസ്ഥാന സര് ക്കാര് നടത്തിയ ക്രമവിരുദ്ധമായ ഇടപെടലുകളെക്കുറിച്ചും പ്രവേശന നടപടികള്‍ ഇനി യും അനിശ്ചിതമായി നീണ്ടു പോകുന്നതിനെക്കുറിച്ചും സമഗ്രമായ അന്വേഷണം നട ത്തണമെന്ന് കോണ്‍ഫെഡറേഷന്‍ഓഫ് കേരളാ കോളേജ് ടീച്ചേഴ്സ് (സി.കെ.സി.ടി) സം സ്ഥാന പ്രസിഡന്റ് പ്രൊഫ. കെ.പി.മുഹമ്മദ് സലീം, ജനറല്‍ സെക്രട്ടറി സി. എച്ച് അബ്ദു ല്‍ ലത്തീഫ് എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രവേശന പരീക്ഷാ നടപടികളില്‍ കോടതി ഇടപെട്ടതോടെ ഇത്തവണ വീണ്ടും എഞ്ചി നീയറിംഗ് കോളേജുകളിലെ പ്രവേശനം അനിശ്ചിതമായി നീണ്ടു പോകുന്ന സ്ഥിതി വിശേഷമാണ്. ഇത് സംസ്ഥാന സര്‍ക്കാര്‍ കരുതിക്കൂട്ടി ചെയ്തതാണോ എന്ന ചോദ്യം എല്ലായിടത്തുനിന്നും ഉയരുന്നുണ്ട്. കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകളില്‍ പ്രവേശനം കാത്തുനിന്ന ആയിരക്കണക്കിന് വിദ്യാര്‍ഥികളും രക്ഷിതാക്കളും ഇപ്പോള്‍ ആശങ്കയിലായിരിക്കുകയാണ്. അന്യ സംസ്ഥാനങ്ങളിലെ വന്‍കിട സ്വാശ്രയ എഞ്ചി നീയറിംഗ് കോളേജുകള്‍ക്ക് വിദ്യാര്‍ത്ഥികളെ യഥേഷ്ടം സംഭാവന ചെയ്യാനുളള ആസൂ ത്രിതമായ നീക്കമാണോ ഇതിന്റെ പിന്നില്‍ എന്നതും പരിശോധിക്കണം.
പ്രവേശന പരീക്ഷാ മാനദണ്ഡങ്ങളില്‍ വിദ്യാര്‍ത്ഥികളെ രണ്ടു തട്ടില്‍ നിര്‍ത്തിയുളള വിവേചനവും അനീതിയും ചെയ്യാനുളള നിര്‍ദേശം വിദഗ്ധ സമിതി നല്‍കിയിട്ടുണ്ടോ എന്നതും, അതല്ല ഇക്കാര്യത്തില്‍ തിരുത്തലുകള്‍ വരുത്താന്‍ ശാഠ്യം പിടിച്ചത് ആരാ യിരുന്നുവെന്നതിനും സര്‍ക്കാര്‍ വ്യക്തമായ ഉത്തരം നല്‍കണം. ധിക്കാരവും ധാര്‍ഷ്ട്യ വും നിറഞ്ഞ മറുപടികള്‍ക്ക് പകരം കീം അട്ടിമറിയിലെ യഥാര്‍ത്ഥ വസ്തുത ജനങ്ങള്‍ ക്കു മുമ്പാകെ തുറന്നു പറയുന്നതിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് ബാധ്യതയു ണ്ടെന്നും സി.കെ.സി.ടി.ഭാരവാഹികള്‍ പറഞ്ഞു.
