മണ്ണാര്‍ക്കാട്: നിപലക്ഷണങ്ങളോടെ മരിച്ച കുമരംപുത്തൂര്ചങ്ങലീരി സ്വദേശിയായ 58 കാരന്റെ സംസ്ക്കാര ചടങ്ങുകള്‍ക്ക് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം മണ്ണാര് ക്കാട് നിയോജക മണ്ഡലം യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ് ടീം നേതൃത്വം നല്കി.പൂര്‍ണ്ണമാ യും പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ട് കല്ക്കണ്ടി ഹോളി ട്രിനിറ്റി ചര്‍ച്ച് സെമിത്തേ രിയിലാണ് സംസ്ക്കരിച്ചത്. അഗളി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ടോംസ് വര്‍ഗീസ്, കുമ രംപുത്തൂര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി. സുനില്‍, ന്യൂട്രീഷ്യനിസ്റ്റ് വി. മുര്‍ഷിദ്, കാഞ്ഞി രപ്പുഴ ഫെറോന പള്ളി വികാരി ഫാദര്‍ ബിജു കല്ലെങ്കില്‍, നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് അഡ്വ. ഷമീര്‍ പഴേരി, ജില്ല വൈറ്റ്ഗാര്‍ഡ് വൈസ് ക്യാപ്റ്റന്‍ ഹാരിസ് കോല്‍പ്പാടം, മണ്ഡലം വൈസ് ക്യാപ്റ്റന്‍ ഷമീര്‍ മണലടി, മണ്ണാര്‍ക്കാട് മുനിസിപ്പല്‍ ക്യാപ്റ്റന്‍ നസീം പള്ളത്ത്,വൈറ്റ്ഗാര്‍ഡ് അംഗങ്ങളായ നിഷാദ് യു.പി, ഷനോജ് കല്ലടി എന്നിവരാണ് സംസ്ക്കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. കഴിഞ്ഞ കോവിഡ് കാലത്ത് പാലക്കാട് ജില്ലയില്‍ ജാതിമത ഭേദമന്യേ 250 ല്‍ പരം സംസ്ക്കാര ചടങ്ങുകള്‍ ക്ക് മണ്ണാര്‍ക്കാട് മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ് ടീം നേതൃത്വം നല്‍കിയിരുന്നു.
