മണ്ണാര്‍ക്കാട് : സി.പി.എം. മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി നഗരത്തില്‍ പ്രകടനവും പ്രതി ഷേധ സംമഗവും നടത്തി. ഏരിയ കമ്മിറ്റി ഓഫിസിന് നേരെ അതിക്രമമുണ്ടായെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പാര്‍ട്ടി ഓഫിസ് മുതല്‍ കോടതിപ്പടിവരെയാ യിരുന്നു പ്രകടനം.’ ഓര്‍ത്തുകളിച്ചോ ബിലാലേ, ഞങ്ങള്‍ക്കുണ്ടൊരു പരിപാടി, വാളു കൊണ്ടൊരു പരിപാടി, കൈയുംവെട്ടും കാലുംവെട്ടും’ എന്നിങ്ങനെയുള്ള മുദ്രാവാ ക്യംവിളികളും പ്രകടനത്തില്‍ ഉയര്‍ന്നു. പ്രതിഷേധ സംഗമം ഏരിയ സെക്രട്ടറി എന്‍.കെ നാരായണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ക്കാട്ടെ ഇ.കെ നായനാര്‍ സ്മാര കമന്ദിരമെന്നത് ഒരാള്‍ക്കും ബോംബെറിയാനും പടക്കംപൊട്ടിക്കാനുമുള്ളതല്ലെന്ന് അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് വരുന്ന പാര്‍ട്ടിസഖാക്കളുടെ സമ്പത്തും വീടു മാണ്. അതിനൊരു പോറലുപറ്റിയാല് ക്ഷമിക്കാന്‍ കഴിയില്ലെന്ന് ഓര്‍ക്കണം. ഒരു പൊലിസിനും തടുക്കാനാകില്ല. ആയിരക്കണക്കിന് തൊഴിലാളികളുടെ വിയര്‍പ്പിന്റെ ഒരംശം കൊണ്ടാണ് ഏരിയ കമ്മിറ്റി ഓഫിസ് പണികഴിപ്പിച്ചിട്ടുള്ളത്. ഒരുപ്രമാണിയുടെ യും തറവാട്ടില്‍ നിന്നും കൊണ്ടുവന്ന പണം ഉപയോഗിച്ചിട്ടല്ല. ഏരിയകമ്മിറ്റിയിലെ ഏതെങ്കിലും അംഗങ്ങള്‍ക്കെതിരെ അഴിമതി തെളിയിച്ചാല്‍ രാഷ്ട്രീയപ്രവര്‍ത്തനം നിര്‍ത്താമെന്നും അദ്ദേഹം വെല്ലുവിളിച്ചു. തുടര്‍ന്നുസംസാരിച്ച ജില്ലാ കമ്മിറ്റി അംഗം പി.എം ആര്‍ഷോയും ബിലാല്‍ പരാമര്‍ശം നടത്തി. പാര്‍ട്ടി ഓഫിസിന് മുന്പില് അക്രമം നടത്തിയവന് സി.പി.എമ്മുകാരനല്ല. ഫാന്‍സ് അസോസിയേഷനാണ്. ചില ഊച്ചാളി ചട്ടമ്പികളുടെ വിചാരം കാരക്കാമുറി ഷണ്മുഖനാണ്. ബിലാലാണ് എന്നൊ ക്കെയാണ്. എന്നാല്‍ വെറും പടക്കം ബഷീറാ ണിത്. ബിലാലിനോട് ഒന്നു പറയാം. അരട്രൗസറിട്ട് നടന്നകാലമുണ്ടായിരുന്നു. അതില്‍ നിന്നും നിവര്ന്നുനില്ക്കാന് പ്രാപ്തനാക്കിയ മേരി ടീച്ചര്ക്കുനരെ ഗുണ്ടെറിയാന്‍ ആളെ വിട്ട ബിലാലേ, മേരി ടീച്ചര്‍ക്ക് കൊച്ചിയില്‍ വേറെയും മക്കളുണ്ട് എന്നും പറഞ്ഞു.നാട്ടിലെ അഴിമതിക്കാരൂടെ കൂടാരത്തിന് വെള്ളയടിക്കാന്‍ വേണ്ടിയാണ് പുതിയ ബിലാലിനെ ഇറക്കി യിട്ടുള്ളതെ ന്ന് ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ളപ്പാടം പറഞ്ഞു. പാര്‍ട്ടി ഓഫിസിനെ വൈകാരികമായാണ് കാണുന്നത്. സായിപ്പ് ടോണിയുടെ സ്വഭാവമുള്ള യാള്‍ ബിലാലിന്റെ സംഭാഷണമല്ല ഉപയോഗിക്കേണ്ടത് കീലേരി അച്ചുവിന്റേതാണ്. അതാണ് ഏറ്റവും നന്നായി ചേരുകയെന്നും ശ്രീരാജ് പറഞ്ഞു. കെ.കെ രാജന് മാസ്റ്റര്‍, ടി.അലവി എന്നിവരും സംസാരിച്ചു.
