അലനല്ലൂര്‍ : എടത്തനാട്ടുകര ടി.എ.എം.യു.പി. സ്കൂളിലെ പ്രീപ്രൈമറി വിഭാഗത്തിന്റെ രക്ഷാകര്‍ത്താക്കളുടെ വാര്‍ഷിക ജനറല്‍ ബോഡിയോഗം ചേര്‍ന്നു. സ്കൂള്‍ മാനേജര്‍ പാറോക്കോട് അബൂബക്കര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകന് ടി.പി സഷീ ര്‍ മാസ്റ്റര്‍ അധ്യക്ഷനായി.സീനിയര്‍ അധ്യാപകന് സി.പി ശരീഫ് മാസ്റ്റര്‍ കെ.ടി റഹീമ ടീച്ചര്‍, കെ.ഹസീന ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. ഒരുവര്‍ഷം കാലത്തേക്കുള്ള സ്കൂളി ന്റെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു.പുതിയ ഭാരവാഹികളായി കെ.ടി .ഷക്കീല ( പ്രസിഡന്റ്) കെ.ഹസീന (വൈസ് പ്രസിഡന്റ്)എന്നിവരെ തെരഞ്ഞെടുത്തു.
