മണ്ണാര്‍ക്കാട് : നിപരോഗലക്ഷണങ്ങളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രി യില്‍ ചികിത്സയിലായിരുന്ന മണ്ണാര്‍ക്കാട് സ്വദേശിയായ 50വയസുകാരന് മരിച്ചു. പ്രാ ഥമിക പരിശോധയില്‍ നിപ സംശയിക്കുന്നുണ്ട്. സാമ്പിളുകള്‍ പൂണെ വൈറോളജി ഇന്സ്റ്റി റ്റ്യൂട്ടിലേക്ക് പരിശോധനക്കായി അയച്ചു. വെള്ളിയാഴ്ചയാണ് ഇയാളെ പനിയും ശ്വാസ തടസ്സവുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിപലക്ഷണങ്ങളുമായി സാമ്യം തോ ന്നിയതിനാല്‍ പ്രത്യേകം സജ്ജീകരിച്ച ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ഐസൊലേറ്റ് ചെയ്താണ് ചികിത്സിച്ചത്. ശനിയാഴ്ച അഞ്ചുമണിയോടെ മരിച്ചു. നേരത്തെ മക്കരപ്പറമ്പ് സ്വദേശിയായ യുവതിയും നിപബാധിച്ചു മരിച്ചിരുന്നു.