അലനല്ലൂര്‍ : വന്യജീവിശല്ല്യത്തെ തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ട കൃഷിയിടങ്ങളില്‍ കാടു വളര്ന്നുനില്ക്കുന്നത് ഭീഷണിയാകുന്നു. അലനല്ലൂര്‍ പഞ്ചായത്തിലെ വടക്കുപടിഞ്ഞാ റന് അതിര്‍ത്തിയോടുചേര്‍ന്നുള്ള കുഞ്ഞുകുളം വാര്‍ഡിലെ കരുവരട്ട, മലയിടിഞ്ഞി പ്രദേശത്താണ് സ്വകാര്യഭൂമികള്‍ വനസമാനമായി കിടക്കുന്നത്. ഇവിടെ വന്യജീവികള്‍ തമ്പടിക്കുന്നതായും നാട്ടുകാര്‍ പറയുന്നു. കരുവരട്ട-താണിക്കുന്ന്-പൊന്‍പാറ റോഡി നോട് ചേര്‍ന്ന ഭാഗംകൂടിയാണ് ഇവിടം. നിലവില്‍ കാട്ടാനശല്യം കൂടുതലായിട്ടുള്ള ഭാഗംകൂടിയാണ് മലയിടിഞ്ഞി. കഴിഞ്ഞദിവസങ്ങളിലും ഇവിടെ കാട്ടാനയിറങ്ങുകയു ണ്ടായി. ഇവിടെനിന്നും ഒരുകിലോമീറ്റര്ദൂരമേ വനത്തിലേക്കുള്ളു. മലപ്പുറം ജില്ലയിലെ പറയന്മേട് വനമേഖലയും, സൈലന്റ്വാലി സംരക്ഷിത മേഖലയുംകൂടി പങ്കിടുന്ന സ്ഥലമായതിനാല്‍ വന്യജീവികള്‍ ഇവിടെ കൂടുതലായി എത്തിപ്പെടുന്നു. ഇതിനുസമീ പം ജനവാസമേഖലയുമാണ്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് റബര്‍,കമുക് എന്നിവ വ്യാപകമായി ഇവിടെയുണ്ടായിരുന്നു. വന്യ മൃഗശല്യമൂലം പലരും പിന്നീട് കൃഷി ഉപേക്ഷിച്ചു. ഇത്തരത്തില്‍ ഏക്കര്‍കണക്കിന് തോട്ടങ്ങളാണ് കാടുകയറികിടക്കുന്നത്. മലയിറങ്ങുന്ന ആന, പുലി, പന്നി, കുറുക്കന് തുടങ്ങിയ വന്യമൃഗങ്ങള്‍ ഇത്തരം തോട്ടങ്ങളില്‍ തമ്പടിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. തോട്ടങ്ങളിലെ കാടുവെട്ടിതെളിച്ചിട്ടുമില്ല. കാട്ടുപന്നിശല്യമാണ് രൂക്ഷമായി ട്ടുള്ളത്. പ്രദേശത്തെ കൃഷികളും വന്തോതില്നശിപ്പിക്കപ്പെടുന്നുണ്ട്. കരുവരട്ട- താണിക്കുന്ന് – പൊന്‍പാറ റോഡിനോട് ചേര്‍ന്നാണ് ഇത്തരം ഭൂമികളേറെയും. കാട്ടുപ ന്നി റോഡിനുകുറുകെ ചാടി വാഹനങ്ങളിലിടിച്ച് യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്നതും പതിവാകുകയാണ്. ഇത്തരത്തില്‍ മൂന്നുപേര്‍ക്ക് അടുത്തിടെ പരിക്കേല്ക്കുകയുണ്ടാ യി. അരകിലോമീറ്റര്‍ ചുറ്റളവില്‍ സ്കൂളും സ്ഥിതിചെയ്യുന്നുണ്ട്. വിദ്യാര്‍ഥികളെ കാല്‍നടയായി ഇതുവഴി വിടാന്‍ രക്ഷിതാക്കളും ഭയക്കുകയാണ്.
സ്വകാര്യവ്യക്തികളുടെ സ്ഥലത്തെ കാട് വെട്ടിതളിക്കാനാവശ്യമായ നടപടികള്‍ അധി കൃതര്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കര്‍ഷക സംഘം ചളവ യൂണിറ്റിന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം യോഗം ചേരുകയും പഞ്ചായത്ത് പ്രസിഡന്റിന് നി വേദനവും നല്കി. സി. ഉദയകുമാര്‍ പി. സുകുമാരന്‍, അഡ്വ. ബെന്നി അഗസ്ത്യന്, എം. പരമേശ്വരന്, എ.വിജേഷ്, പി. ശിവശങ്കരന്, കെ. ഫിറോസ്, സി. ശ്രീധരന്, കെ.കൃഷ്ണന്, കെ. സേതുമാധവന്, എന്നിവര്‍ സംസാരിച്ചു. തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും യോഗം രൂപം നല്കി. ജനസുരക്ഷയെ മുന്‍നിര്‍ത്തി കൃഷിഭൂമികളിലെ കാട് വെട്ടിതെളിക്കാന്‍ ഭൂ വുടമകളോട് നിര്‍ദേശം നല്‍കിയതായി പഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താര്‍ അറി യിച്ചു.
