മണ്ണാര്‍ക്കാട്: നിലവില്‍ പുതുതായി നിപരോഗ ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത സാഹച ര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ജില്ലാ ദുര ന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. തച്ച നാട്ടുകര, കരിമ്പുഴ പഞ്ചായത്തുകളിലെ കണ്ടെയ്ന്റ്മെന്റ് സോണുകളും ഒഴിവാക്കി. നിയന്ത്രണങ്ങള്‍ നീക്കിയെങ്കിലും ജാഗ്രത തുടരണം. പൊതു ഇടങ്ങളില്‍ മാസ്ക് ധരി ക്കുക, കൈകള്‍ സാനിറ്റൈസ് ചെയ്യുക, ആരോഗ്യപ്രശ്നങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ സമീപത്തെ ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടണമെന്നും നിര്‍ദേശിച്ചു.അതേസമയം നിലവില്‍ ക്വാറന്റൈനില്‍ കഴിയുന്ന വ്യക്തികള്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ക്വാറന്‍ൈനില്‍ തുടരണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
തച്ചനാട്ടുകര പഞ്ചായത്തിലെ 38കാരിക്കാണ് നിപരോഗ ബാധ സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന രോഗവ്യാപനം തടയുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടു ത്തുന്നതിനായി തച്ചനാട്ടുകര പഞ്ചായത്തിലെ 7,8,9,11 വാര്‍ഡുകളിലും കരിമ്പുഴ പഞ്ചായത്തിലെ 17,18 വാര്‍ഡുകളിലും കണ്ടെയ്ന്റ്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചത്. നിപ രോഗബാധിതയായ യുവതി ചികിത്സയില്‍ തുടരുകയാണ്.
നാഷണല്‍ ജോയിന്റ് ഔട്ട് ബ്രേക്ക് റെസ്പോണ്‍സ് ടീം തച്ചനാട്ടുകര, കരിമ്പുഴ പഞ്ചാ യത്തുകളിലെ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിരു ന്നു. നിപരോഗബാധിതയുടെ റൂട്ട് മാപ്പിലുള്ള മണ്ണാര്‍ക്കാട് നഴ്സിങ് ഹോം, പാലോട് മെഡി സെന്റര്‍ എന്നിവടങ്ങള്‍ സന്ദര്‍ശിച്ച് വിവരശേഖരണം നടത്തി. കരിമ്പുഴ, തച്ച നാട്ടുകര പഞ്ചായത്തുകളിലെ കണ്ടെയ്ന്റ്മെന്റ് സോണ്‍ പ്രദേശങ്ങളില്‍ നിന്നും കഴി ഞ്ഞദിവസങ്ങളില് രണ്ട് നായ്ക്കളുടെ ജഡം കണ്ടെത്തിയിരുന്നു. ഇവ വിദഗ്ദ്ധ പരിശോധനക്കായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ സാമ്പിള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചു. കൂടാതെ ഒരു നായയില്‍ നിന്നും അഞ്ച് ടിഷ്യു സാമ്പിളുകള്‍ 27 സിറം സാമ്പിളുകള്‍, രണ്ട് വവ്വാലുകളുടെ ജഡം സാമ്പിള്‍ എന്നിവ പരിശോധനക്കായി ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യുരിറ്റി ആനിമല്‍ ഡിസീസി ലേക്ക് അയച്ചിട്ടുണ്ട്. കണ്ടെയ്ന്റ്മെന്റ് സോണ്‍ പ്രദേശങ്ങളില്‍ ഇന്നലെ മൃഗങ്ങള്ക്കി ടയില്‍ അസ്വഭാവിക മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. മണ്ണാര്‍ക്കാട് വെച്ച് അവലോകന യോഗം ചേര്‍ന്നശേഷമാണ് കേന്ദ്രവിദഗ്ദ്ധ സംഘം വിവിധയിടങ്ങളില്‍ സന്ദര്‍ശനം നടത്തിയത്.
