മണ്ണാര്‍ക്കാട് : പതിവില്‍ നിന്നും വ്യത്യസ്തമായി വെളുത്ത ഷര്‍ട്ട് ധരിച്ചെത്തിയ കെ.ടി. ഡി.സി. ചെയര്മാന് പി.കെ ശശിയോട് താങ്കള്‍ക്ക് മറ്റെല്ലാ ഡ്രസിനേക്കാളും ഇതാണ് കൂടുതല്‍ യോജിക്കുകയെന്ന് വി.കെ ശ്രീകണ്ഠന് എം.പിയുടെ കമന്റ്. ഖദാറണോയെന്ന ചോദിച്ചതിന് കോട്ടണ്‍ ആണെന്നാണ് ശശി പറഞ്ഞതെന്ന് എം.പി. ഖദറും കോട്ടണും ചേട്ടനും അനുജനുമാണെന്ന് എം.പി. പറഞ്ഞു. വികസനകാര്യത്തില്‍ രാഷ്ട്രീയപാര്‍ട്ടി കളും സംഘടനകളും ഒരുമിച്ചുനില്‍ക്കണമെന്ന ജനങ്ങളുടെ മനസ്സുപറയുന്നതെന്ന സന്ദേശമാണ് മണ്ണാര്‍ക്കാട് നിന്നുവരട്ടെ. കൂട്ടായ്മയെന്നുപറയുന്നത് എല്ലാകാര്യത്തിലു മുള്ള സഹകരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്നുസംസാരിച്ച എം.എല്‍. എയും പി.കെ ശശി വെളുത്തഷര്ട്ട് ധരിച്ചതിനെകുറിച്ച് പറഞ്ഞു. സാധാരണ കടുത്ത നിറങ്ങളണിയുന്ന ആളാണ് പി.കെ.എസ്. ദൂരെ നിന്ന് നോക്കിയാലും കാണാം. വെള്ള വസ്ത്രത്തില്‍ ഈകൂട്ടത്തില്‍ വന്നിരിക്കുമ്പോള്‍ അതിന് ഒരു യോജിപ്പുണ്ട്. വികസന ത്തിന്റെ കൂട്ടായ്മ വന്നിരിക്കുന്നുവെന്നത് ശുഭോദര്‍ക്കമാണെന്നും എം.എല്‍.എ. കൂട്ടിച്ചേ ര്‍ത്തു. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി വേദിയിലിരിക്കെയാണ് എം.പി യുടെയും എം.എല്‍എയുടേയും പരാര്‍മശങ്ങള്‍. ഇത് കേട്ട് കുഞ്ഞാലിക്കുട്ടിയും ചിരിച്ചു. അതേസമയം ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിച്ച പി.കെ ശശി തന്റെ വസ്ത്രത്തേ കുറിച്ചൊന്നും മിണ്ടിയതുമില്ല.
