കോട്ടോപ്പാടം : സ്വന്തമായി ഭൂമിയില്ലാത്ത കോട്ടോപ്പാടം പഞ്ചായത്തിലെ അതിദരിദ്ര കുടുംബങ്ങള്‍ ഗ്രാമ പഞ്ചായത്ത് ഭൂമി വാങ്ങി നല്കി. കൊടുവാളിപ്പുറം, കണ്ടമംഗലം, മേക്കളപ്പാറ, പുറ്റാനിക്കാട് പ്രദേശങ്ങളിലുള്ള ഏഴ് അതിദരിദ്ര കുടുംബങ്ങള്‍ക്കാണ് ഇവരുടെ പ്രദേശങ്ങളില്‍ തന്നെ മൂന്ന് സെന്റുവീതം ഭൂമി വാങ്ങി നല്‍കിയത്. ഗ്രാമ പഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 15 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. ഭൂമിയുടെ ആധാരം എന്‍.ഷംസുദ്ദീന് എം.എല്‍.എ. കൈമാറി. നിര്‍ധന രായ ഏഴ് കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കി മാറ്റിയ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയെ എം.എല്‍.എ. അഭിനന്ദിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ പാറയില്‍ മുഹമ്മദലി, റഫീന മുത്തനില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പടുവില്‍ കുഞ്ഞിമുഹമ്മദ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.ടി അബ്ദുള്ള, നിജോ വര്‍ഗീസ്, ഒ.നാസര്‍, കെ.വിനീത, റഷീദ പുളി ക്കല്‍, സി.കെ സുബൈര്‍, നസീമ ഐനെല്ലി, റുബീന ചോലയില്‍, അബൂബക്കര്‍ നാലക ത്ത്, ആസൂത്രണ സമിതി അംഗങ്ങളായ കെ.പി ഉമ്മര്‍, സൈനുദ്ദീന്‍ താളിയില്‍, ഹമീദ് കൊമ്പത്ത്, സെക്രട്ടറി ജോയ്, റഷീദ് മുത്തനില്‍, അക്കര മുഹമ്മദ്, സി.ഡി.എസ്. ചെയര്‍ പേഴ്സണ്‍ ദീപ ഷിന്റോ എന്നിവര്‍ സംസാരിച്ചു.
