മണ്ണാര്‍ക്കാട് : കൊച്ചി പഴയ കൊച്ചിയല്ല, എന്നാല്‍ ബിലാല്‍ പഴയ ബിലാല്‍ തന്നെയെന്ന് കെ.ടി.ഡി.സി. ചെയര്മാന് പി.കെ ശശി. നഗരസഭയിലെ പുതിയ ആയുര്‍വേദ ഡിസ്പെ ന്സറിക്കെതിരെ അഴിമതി സംബന്ധിച്ചൊരു വാര്‍ത്ത കേട്ടു. അഴിമതിയെ ആരും പി ന്തുണയ്ക്കാറില്ല. അഴിമതിയെ തുറന്ന് കാണിക്കണം. പക്ഷേ തനിക്ക് വിരോധമുള്ളത് കൊണ്ട് അഴിമതിയുണ്ടെന്ന് ആരോപിച്ചാല്പോര. അത് തെളിയിക്കാന്‍ സാധിക്കണം. ഇത് തെളിയിക്കുമ്പോള്‍ അഴിമതി ഉന്നയിക്കുന്നയാള്‍ പരിശുദ്ധനാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടണം. മാലിന്യകൂമ്പാരത്തില്‍ കഴുത്തറ്റം മുങ്ങിക്കിടന്ന് കരയിലുള്ളരൊ ളുടെ കുപ്പായത്തിലെ കറുത്തപുള്ളി കഴുകികളയാന്‍ പറയുന്നത് മ്ലേച്ഛകരമാണ്. അതേ സമയം എല്ലാം സോഷ്യല്‍ ഓഡിറ്റ് ചെയ്യപ്പെടണം. കുഴപ്പങ്ങളുണ്ടെങ്കില്‍ കണ്ടുപിടിക്കു കയും വേണം. ഒറ്റകാര്യമേ പറയാനുള്ളൂവെന്ന് ചൂണ്ടിക്കാട്ടിയാണ് മമ്മൂട്ടി ചിത്രമായ ബിഗ്ബിയിലെ പ്രശസ്തമായ ഡയലോഗ് വേദിയില്‍ പറഞ്ഞത്.
