അലനല്ലൂര്‍ : ജനാധിപത്യത്തിന്റെ ബാലപാഠങ്ങള്‍ പകര്‍ന്ന് എടത്തനാട്ടുകര ടി.എ.എം. യു.പി. സ്കൂളില്‍ നടന്ന സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടത്തി. ഇലക്ട്രോണിക് വോട്ടിങ് മെഷീന് ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പ്. വിദ്യാര്‍ഥികള്‍ തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഘട്ടങ്ങളും വിദ്യാര്‍ഥിക ള്‍ക്ക് മനസ്സിലാക്കാനായി. ഏഴ് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. പ്രധാന അധ്യാപകന് ടി.പി സഷീര്‍ ഫലപ്രഖ്യാപനം നടത്തി. 39ശതമാനം വോട്ടുനേടിയ ഏഴ് എക്ലാസിലെ ടി.നസല്‍ സ്കൂള്‍ ലീഡറായും 28 ശതമാനം വോട്ടുനേടി ഏഴ് ഇ ക്ലാ സിലെ അന്സാലിയ ഡെപ്യുട്ടി ലീഡറായും തെരഞ്ഞെടുക്കപ്പെട്ടു. ഇവരുടെ സത്യപ്ര തിജ്ഞ 14ന് സ്കൂള്‍ അസംബ്ലിയില്‍ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സാമൂഹ്യ ശാസ്ത്രക്ലബിന്റെ നേതൃത്വത്തില്‍ നടത്തിയ തെരഞ്ഞെടുപ്പിന് എന്‍.ഫൗ സിയമോള്‍, ടി.കെ അഷ്റഫ്, കെ.ടി റജീന, പി.എ മമ്മദ്, പി.നുസിഹ, പി.ഫെബിന, ഐ.ടി. കോര്‍ ഡിനേറ്റര് ജുനൈദ് എന്നിവര്‍ നേതൃത്വം നല്കി.
