മണ്ണാര്‍ക്കാട് : കേന്ദ്രസര്‍ക്കാര്‍ രാസവളംവില വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് അഖിലേ ന്ത്യ കിസാന്‍സഭ മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി മണ്ണാര്‍ക്കാട് പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ജില്ലാ സെക്രട്ടറി മണികണ്ഠന് പൊറ്റശ്ശേരി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ഭരണകര്‍ത്താക്കള്‍ കര്‍ഷകരോട് കാണിക്കുന്ന നിരന്തര പ്രതികാര നടപടികളുടെ ഭാഗ മാണ് രാസവള വിലവര്ധനമെന്ന് കിസാന്‍സഭ ആരോപിച്ചു. ഉല്‍പ്പാദനചിലവ് കൂടു മ്പോള്‍ പിടിച്ചുനില്ക്കാന് കഴിയാതെ കര്‍ഷകര്‍ കൃഷിയില്‍ നിന്നും പിന്മാറാന് നിര് ബന്ധിതരാകണമെന്നാണ് കാര്‍ഷികമേഖലയില്‍ കുത്തകവല്‍ക്കരണത്തിന് നേതൃ ത്വം നല്കുന്ന കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും കിസാന്‍ സഭ ചൂണ്ടിക്കാട്ടി. എന്‍.ചന്ദ്രശേഖരന് അധ്യക്ഷനായി. സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ അംഗം പി. കബീര്‍, ഭാസ്കരന് മുണ്ടക്കണ്ണി, സുരേഷ് കൈതച്ചിറ, മഠത്തില്‍ കൃഷ്ണന്‍കുട്ടി, ടി.ടി അബ്ദുല്‍ റസാക്ക്, വിനോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
