മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗരസഭയുടെ രാജീവ് ഗാന്ധി സ്മാരക സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുടെ ഇന്ന് നടക്കുന്ന ഉദ്ഘാടനത്തില്‍ കെടിഡിസി ചെയര്മാന് പി.കെ ശശിയുടെ സാന്നിധ്യത്തെസംബന്ധിച്ച് ചര്‍ച്ച. പാര്‍ട്ടി നടപടി നേരിട്ട പി.കെ. ശശി കുറച്ചുമാസങ്ങളായി സിപിഎം സ്വാധീനമുള്ള സ്ഥാപനങ്ങളുടെ പരിപാടികളിലധികം പങ്കെടുക്കാറുണ്ടായിരുന്നില്ല. ഇതിനിടെയാണ് യുഡിഎഫ് ഭരിക്കുന്ന മണ്ണാര്‍ക്കാട് നഗരസഭയുടെ പരിപാടിയില്‍ എംപി, എംഎല്‍എ എന്നിവര്‍ക്കൊപ്പം മുഖ്യാതിഥിയായി പി.കെ.ശശിയും പങ്കെടുക്കുന്നത്. സാമൂഹികമാധ്യമങ്ങളിലും ഇതുസംബന്ധിച്ച് ചര്‍ച്ചക ളുണ്ടായി. നഗരസഭയിലെ ഇടതു കൗണ്‍സിലര്‍മാരും രംഗത്തുവന്നിരുന്നു. പരിപാടിയി ല്‍ ഇടത് കൗണ്‍സിലര്‍മാര്‍ പങ്കെടുക്കില്ലെന്ന തരത്തിലുള്ള പ്രചാരണവുമുണ്ടായി. എന്നാല്‍ ഇതു പിന്നീട് നേതാക്കള്‍തന്നെ തള്ളികളയുകയും ചെയ്തു. ഇടത് അംഗങ്ങള്‍ ആരും പങ്കെടുക്കരുതെന്ന് പറഞ്ഞിട്ടില്ലെന്നും സിപിഎം പ്രാദേശിക നേതാക്കള്‍ അറിയിച്ചു. പി.കെ.ശശിയെ ചടങ്ങിലേക്ക് ക്ഷണിച്ചത് കെടിഡിസി ചെയര്മാന് എന്ന നിലയിലാണെന്നും ഇക്കാര്യത്തില്‍ ഒരു വിവാദവും നിലവില്‍ ഇല്ലെന്നും നഗരസഭ ചെയര്മാന് സി.മുഹമ്മദ് ബഷീറും പറഞ്ഞു
