മണ്ണാര്‍ക്കാട്: മലവെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തിയ വന്മരങ്ങള് വീണ്ടും കുന്തിപ്പുഴ പാലത്തിന്റെ തൂണുകളില്‍ വന്നടിഞ്ഞു. ഒരാഴ്ച മുന്‍പുണ്ടായ ശക്തമായ മലവെള്ള പ്പാച്ചിലിലാണ് ഒന്നിലധികം മരങ്ങള്‍ ഒഴുകിയെത്തി തൂണുകളില്‍ തങ്ങിയത്. പുഴയ്ക്ക് കുറുകെയാണ് മരങ്ങള്‍ കിടക്കുന്നത്. ഇത്തരം വന്മരങ്ങള് വന്നടിയുന്നതോടെ തൂണു കളുടെ കെട്ടുകള്‍ക്കും തകരാര്സംഭവിക്കുന്നുണ്ട്. പിന്നീടുണ്ടായ മലവെള്ളപ്പാച്ചിലി ലും മരങ്ങള്‍ ഒഴുകിപോയിട്ടില്ല.
മരത്തിന്റെ പകുതിഭാഗവും ജലനിരപ്പിന് മുകളിലേക്ക് തള്ളിനില്‍ക്കുകയാണ്. കഴി ഞ്ഞ മഴക്കാലത്തും ഇത്തരത്തില്‍ മൂന്നിലധികം വന്മരങ്ങള് തൂണുകളില്‍ തങ്ങിനി ന്നിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും ഇവ നീക്കംചെയ്തിരുന്നില്ല. വേനലില്‍ ജലനിരപ്പ് കുറഞ്ഞതോടെ പ്ലാസ്റ്റിക് മാലിന്യങ്ങളുള്‍പ്പെടെ മരകൊമ്പുകളില്‍ തങ്ങിനിന്ന് ജലം മലിനമാകുന്ന അവസ്ഥയുമുണ്ടായിരുന്നു. പിന്നീട് മണ്ണാര്‍ക്കാട് അഗ്നിരക്ഷാസേനയും സിവില്‍ ഡിഫന്‍സ് പ്രവര്‍ത്തകരും ചേര്‍ന്ന് മരങ്ങള്‍ മുറിച്ചുനീക്കി കരയ്ക്കെത്തി ക്കുകയായിരുന്നു.
പുഴയുടെ മറ്റു ഭാഗങ്ങളിലും ഇത്തരത്തില്‍ മരങ്ങള്‍ കടപുഴകിവീണ് ഒഴുകിയെത്തി കിടക്കുന്നുണ്ട്.കടവുകളില്‍ കുളിക്കാനും മറ്റുമായി ഇറങ്ങുന്നവര്‍ക്കും ഇത്തരം മരങ്ങ ള്‍ അപകടഭീഷണിയാകുന്നു.
