മണ്ണാര്‍ക്കാട് : അധ്യാപകനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണാര്‍ക്കാട് എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകനും ഇടുക്കി സ്വദേശിയുമായ ഷിബു (52) ആണ് മരിച്ചത്. കുമരംപുത്തൂര്‍ ചുങ്കം ജംങ്ഷനിലുള്ള കോംപ്ലക്സിലെ രണ്ടാംനിലയിലുള്ള വാടകമുറിയിലാണ് ഇദ്ദേഹം താമസിക്കുന്നത്. കോണിപ്പടിയില്‍ നിന്നും താഴേക്ക് വീണനിലയിലാണ് മൃതദേഹം കിടന്നിരുന്നത്. രാവിലെയോടെയാണ് സമീപത്ത് താമസിക്കുന്ന അതിഥി തൊഴിലാളികള്‍ മൃതദേഹം കണ്ടത്. വിവരം കെട്ടിട ഉടമയെ അറിയിച്ചു. വിവരമറിയിച്ചപ്രകാരം മണ്ണാര്‍ക്കാട് പൊലിസെത്തി തുടര്‍നടപടി കള്‍ സ്വീകരിച്ചു. കുമരംപുത്തൂര്‍ പഞ്ചായത്ത് അംഗം ടി.കെ മുഹമ്മദ് ഷമീറും സ്ഥല ത്തെത്തിയിരുന്നു.മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.