മണ്ണാര്‍ക്കാട്: തെങ്കര – ആനമൂളി റോഡിന്റെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് നാട്ടു കാരുടെ നേതൃത്വത്തില്‍ റോഡിലെ കുഴികളില്‍ തൈകള്‍ നട്ടുപ്രതിഷേധിച്ചു. ഇതേ തുടര്‍ന്ന് കരാര്‍കമ്പനി മെറ്റലും പാറപ്പൊടി മിശ്രിതവുമിട്ട് കുഴികള്‍ നികത്തി. റോഡി ന്റെ തകര്‍ച്ചയില്‍ പ്രതിഷേധിച്ച് ഇന്നലെയാണ് നാട്ടുകാര്‍ തെങ്ങിന്‍തൈകളും വാഴ യും മുരിങ്ങയും ചേമ്പുംമറ്റുമെല്ലാം റോഡിലെ ചെളിയിലും കുഴിയിലും നട്ടുപിടി പ്പിച്ചത്. ചിറപ്പാടം ഭാഗത്ത് അരകിലോമീറ്റര്‍ ദൂരത്തിലാണ് നിറയെ തൈകള്‍ നട്ടത്. പാടെ തകര്‍ന്ന റോഡില്‍ മഴക്കാലത്ത് യാത്രാദുരിതം ഇരട്ടിയായതോടെയാണ് സഹി കെട്ട് നാട്ടുകാര്‍ ഇത്തരത്തില്‍ പ്രതിഷേധിച്ചത്.

മണ്ണാര്‍ക്കാട് ചിന്നത്തടാകം റോഡിലെ ആദ്യറീച്ചില്‍ മൂന്നര കിലോമീറ്റര്‍ ദൂരമാണ് പ്രവൃത്തികള്‍ നടക്കാത്തതിനാല്‍ യാത്ര തീര്ത്തുംദുരിതമാണ്. ജനകീയ പ്രതിഷേധമു യര്‍ന്നതോടെ വിഷയത്തില്‍ കെ.ആര് .എഫ്.ബി. അധികൃതരുടെ ഇടപെടലുണ്ടായി. കരാര്‍ കമ്പനി പ്രതിനിധികള്‍ ഇന്ന് രാവിലെ സ്ഥലത്തെത്തി റോഡില്‍ താത്കാലിക അറ്റകുറ്റപണികള്‍ നടത്തുകയാ യിരുന്നു. ചിറപ്പാടം ഭാഗത്തെ അരകിലോമീറ്റര്‍ദൂരം റോഡിലാണ് അറ്റകുറ്റപ്പണികള്‍ നടത്തിയത്. മണ്ണുമാന്തിയന്ത്രമുപയോഗിച്ച് റോഡരി കിലും റോഡിന്റെ മധ്യഭാഗത്തു മായി കൂടിക്കിടന്ന മണ്ണ് കുഴികളിലേക്ക് തള്ളിനീക്കി. തുടര്‍ന്ന് മെറ്റല്‍നിരത്തി റോഡ് റോളര്‍ ഉപയോഗിച്ച് റോഡ് പരുവപ്പെടുത്തുകയായി രുന്നു. ഇതോടെ യാത്രാക്ലേശത്തിന് ഈ ഭാഗത്ത് ചെറിയതോതില്‍ അയവുവന്നു. അതേ സമയം ആനമൂളിവരെ റോഡിലുള്ള വന്‍കുഴികള്‍ നികത്തണമെന്ന ആവശ്യവും ശക്തമാണ്.
