അലനല്ലൂര്‍ :ദേശീയ പണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയന്റെ നേതൃ ത്വത്തില്‍ എടത്തനാട്ടുകര കോട്ടപ്പള്ളയില്‍ പ്രകടനം പൊതുയോഗവും സംഘടിപ്പിച്ചു. സി.ഐ.ടി.യു. മണ്ണാര്‍ക്കാട് ഡിവിഷന് കമ്മിറ്റി അംഗം പി.രഞ്ജിത് ഉദ്ഘാടനം ചെയ്തു. വി.ടി ഉസ്മാന് അധ്യക്ഷനായി. സി.പി.എം. ലോക്കല്‍ സെക്രട്ടറി പി.പ്രജീഷ്, വിവിധ സംഘടന നേതാക്കളായ എസ്.കെ സവിത, സി.ടി രവീന്ദ്രന്, എം.ജയകൃഷ്ണന്, എം. കൃഷ്ണകുമാര്‍, സി.ടി മുരളീധരന്, വി.ഷൈജു, വി.ഷൈലജ, നൈസി ബെന്നി, അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. മണ്ണാര്‍ക്കാട് ഡിവിഷന് കമ്മിറ്റി അംഗം പി.സോമരാജന് സ്വാഗതവും എം.പി സുഗതന് നന്ദിയും പറഞ്ഞു.
