കുമരംപുത്തൂര്‍ : ദേശീയപാതയില്‍ കുമരംപുത്തൂര്‍ താഴെ ചുങ്കം ജംങ്ഷനിലെ ഡി വൈഡറില്‍ വാഹനങ്ങളിടിച്ചുള്ള അപകടങ്ങള്‍ ഒഴിവാക്കാനായി മുന്നറിയിപ്പ് സം വിധാനമൊരുക്കി.മണ്ണാര്‍ക്കാട് സി.ഐ. എം.ബി രാജേഷിന്റെ നേതൃത്വത്തില്‍ കുമ രംപുത്തൂര്‍ ലയണ്‍സ് ക്ലബ്ബാണ് സിഗ്നല്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ഡിവൈഡര്‍ രാ ത്രികാലങ്ങളില്‍ കൃത്യമായി കാണാത്തതിനാല്‍ നിരവധി അപകടങ്ങള്‍ സംഭവിച്ചി ട്ടുണ്ട്.
മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നും വരുമ്പോഴും പെരിന്തല്‍മണ്ണ ഭാഗത്ത് നിന്നും മണ്ണാര്ക്കാ ട്ടേക്ക് വരുമ്പോഴും റോഡിന്റെ ഇറക്കത്തിലാണ് ജങ്ഷനുള്ളത്.രണ്ട് ഭാഗത്തുനിന്നും ഇറക്കിമിറങ്ങിവരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് ഉയരംകുറഞ്ഞുകിടക്കുന്ന ഡിവൈഡര്‍ പെട്ടെന്ന് ശ്രദ്ധയില്‍പ്പെടുന്നില്ല. ഡിവൈഡറില്‍ സിഗ്നല്‍ സംവിധാനങ്ങ ളോ മറ്റു മുന്നറിയിപ്പ് ബോര്‍ഡുകളോ ഇല്ലാത്തതും ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. മുന്‍പ്, ചെറിയ ഇരുമ്പുതൂണില്‍ ഒരു മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിരുന്നെങ്കിലും വാഹനമിടിച്ചുകയറി നശിച്ചു. അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തില്‍ മുന്നറിയിപ്പ് സംവിധാനം വേണമെന്ന ആവശ്യം ശക്തമായിരുന്നു. കഴിഞ്ഞ താലൂക്ക് വികസന സമിതി യോഗത്തിലും വിഷയം ചര്‍ച്ചയായി.
ഇതോടെ പ്രശ്നപരിഹാരത്തിനായി കുമരംപുത്തൂര്‍ ലയണ്‍സ് ക്ലബ് രംഗത്തിറങ്ങു കയായിരുന്നു.എസ്.ഐമാരായ ജസ്വിന്, കെ.പി സുരേഷ്, സീനിയര്‍ സിവില്‍ പൊ ലിസ് ഓഫിസര്‍ ഫസലു റഹീം, കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ സഹദ് അരിയൂര്‍. കുമരംപുത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.കെ അബ്ദുള്‍ അസീസ്, കുമരംപുത്തൂര്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡ ന്റ് മധുസൂദനന്, സെക്രട്ടറി നിഖില്‍, സോണല്‍ ചെയര്‍പേഴ്സണ്‍ ദേവദാസ്, മറ്റു ഭാര വാഹികളായ മുജീബ് മല്ലിയില്‍, വി.എസ് സുരേഷ്, ബൈജു പ്രവീണ്‍, മുരളി, രവി ചന്ദ്രന്, സാജു ജേക്കബ്, സുരേഷ് ബാബു, അനസ് മോന്, സിബിന് ഹരിദാസ്, ജേക്കബ് മാസ്റ്റര്‍, സി.സന്തോഷ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
