കോട്ടോപ്പാടം: ‘നല്ല വ്യക്തി നല്ല സമൂഹം’ എന്ന സന്ദേശവുമായി മുസ്ലിം സര്‍വീസ് സൊ സൈറ്റി (എം.എസ്.എസ്) യൂണിറ്റ് തല ദ്വൈവാര്‍ഷിക ജനറല്‍ ബോഡി യോഗങ്ങള്‍ക്ക് കോട്ടോപ്പാടത്ത് തുടക്കമായി. ജില്ലാ തല ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് പി.ഹസ്സന് ഹാജി നിര്‍വഹിച്ചു. കോട്ടോപ്പാടം കുടുംബാരോഗ്യ കേന്ദ്രം സാമൂഹിക ആരോഗ്യ കേന്ദ്രമായി ഉയര്‍ത്തി കിടത്തി ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, വിദ്യാര്‍ഥികള്‍ക്കുള്ള വി വിധ സ്കോളര്‍ഷിപുകള്‍ കാലോചിതമായി വര്‍ധിപ്പിച്ച് ലഭ്യമാകുന്നതിനുള്ള നടപടി ക്രമങ്ങള്‍ ലഘൂകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ യോഗം ഉന്നയിച്ചു.

യൂണിറ്റ് പ്രസിഡന്റ് സിദ്ദീഖ് പാറോക്കോട് അധ്യക്ഷനായി. സെക്രട്ടറി കിളയില്‍ ഹംസ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന സമിതി അംഗം എം.പി.എ ബക്കര്‍ മാസ്റ്റര്‍ പ്രമേയ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഹമീദ് കൊമ്പത്ത്, ട്രഷറര്‍ കെ.പി.ടി നാസര്‍, പി. മൊയ്തീന്, എം.കെ മുഹമ്മദലി, കെ.എച്ച്.ഫഹദ്, സി.ഷൗക്കത്തലി, അസീസ് മാമ്പറ്റ, കെ. അഷ്റഫ് മൗലവി, എം.പി സാദിഖ്, എന്‍.ഒ സലീം, സി.അസീസ്, കെ.എ ഹുസ്നി മുബാറക് സംസാരിച്ചു.. ഭാരവാഹികള്‍: അസീസ് മാമ്പറ്റ (പ്രസിഡന്റ്), കെ.അഷ്റഫ് മൗലവി, കിളയില്‍ ഹംസ (വൈസ് പ്രസിഡണ്ടുമാര്‍), എന്‍.ഒ സലീം (സെക്രട്ടറി), എന്‍. സലീം, എ.കെ കുഞ്ഞയമു (ജോ.സെക്രട്ടറിമാര്‍), കെ.മൊയ്തുട്ടി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
