പാലക്കാട് : പാതിവഴിയില്‍ നിലച്ച് പോയ പഠനത്തെ വീണ്ടെടുക്കാന്‍ പാലക്കാട് പൂളക്കാട് ഹിദായത്ത് നഗറിലെ അബൂതാഹിറും, ഭാര്യ തസ്ലീമയും രണ്ടാംവര്‍ഷ മലയാളം പരീക്ഷയെഴുതാന്‍ ഒരുമിച്ചെത്തി.
പ്രാരാബ്ധം വിലങ്ങ് തടിയായപ്പോള്‍ പഠനം നിര്‍ത്തേണ്ടി വന്നയാളാണ് 40 വയസ്സുകാരന് അബൂതാഹിര്‍. എന്നാല്‍ വിവാഹം കഴിഞ്ഞപ്പോള്‍ 30 വയസ്സുകാരി തസ്ലീമയ്ക്കും തുടര്‍ന്ന് പഠിക്കാന്‍ കഴിഞ്ഞില്ല. പക്ഷെ, പഠിക്കാനുള്ള ആഗ്രഹം ഉള്ളില്‍ കിടന്ന ഇരുവരും ഒരു വീട്ടില്‍ നിന്ന് സ്കൂള്‍ ബാഗും തൂക്കി കൈപിടിച്ചിറങ്ങി.
പഠനത്തിന് ഒപ്പം നില്ക്കാന് സാക്ഷരതാമിഷന്റെ പ്രവര്‍ത്തനങ്ങള്‍ കൂടിയായപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായതായി അബൂതാഹിറും തസ്ലീമയും പറയുന്നു. പാലക്കാട് പി.എം.ജി.എച്ച്.എസ്.എസ് സ്കൂളിലാണ് ഇരുവരും രണ്ടാംവര്‍ഷ തുല്യതാ പരീക്ഷയെഴുതിയത്.
കഴിഞ്ഞ രണ്ട് വര്‍ഷമായി പാലക്കാട് മോയന്‍സ് സകൂളില്‍ ഞായാറാഴ്ച്ചകളില്‍ നടക്കുന്ന തുല്യതാക്ലാസുകളിലും ഇരുവരും സജ്ജീവമാണ്. പരസ്പരം സംശയങ്ങള്‍ ചോദിച്ചും ചര്‍ച്ച ചെയ്തും പഠനവേളകള്‍ ഇരുവരും പ്രയോജനപ്പെടുത്തി. പ്ലസ് വണില്‍ എല്ലാവിഷയത്തിലും വിജയിച്ചതോടെ പ്ലസ്ടുവിന്റെ കാര്യത്തിലും ഇരുവരും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. എട്ട്, നാല്, രണ്ട് വയസ്സുള്ള മൂന്ന മക്കളുടെ മാതാപിതാക്കാളാണ് ഇവര്‍.
