മണ്ണാര്‍ക്കാട് : സാക്ഷരതാ മിഷന് പൊതു വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് നട ത്തുന്ന ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ ആരംഭിച്ചു. ജില്ലയില്‍ 13 പരീക്ഷാകേ ന്ദ്രങ്ങളിലായി 1661 പേര് ആദ്യ ദിനത്തില്‍ പരീക്ഷയെഴുതി. രണ്ടാം വര്‍ഷ മലയാളം പരീക്ഷയാണ് ആദ്യ ദിനത്തില്‍ നടന്നത്. പരീക്ഷ എഴുതിയവരില്‍ 1403 സ്ത്രീകളും, 258 പുരുഷന്മാരും,പട്ടികജാതി വിഭാഗത്തിലുള്ള 245, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ 21 പഠിതാ ക്കളുമാണുള്ളത്. കുമരംപുത്തൂര്‍ കല്ലടി എച്ച്.എസ്.എസ് സ്കൂളിലാണ് ജില്ലയില്‍ ഏറ്റ വും കൂടുതല്‍ പഠിതാക്കള്‍ പരീക്ഷ എഴുതിയത്. 303 പേരാണ് എഴുതിയത്. രണ്ടാം വര്‍ഷ പരീക്ഷ ജൂലൈ 27 ന് അവസാനിക്കും. ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷ ജൂലൈ 11ന് ആരംഭിച്ച് 28 ന് സമാപിക്കും. ജൂലൈ 11 ന് ആരംഭിക്കുന്ന ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ജില്ലയില്‍ 890 പേരും പരീക്ഷ എഴുതും.കുമരംപുത്തൂ ര്‍ കല്ലടി എച്ച്.എസ്.എസ് സ്കൂളില്‍ പരീക്ഷ എഴുതിയ ശ്രീദേവിയമ്മ(77) യാണ് ഹയര്‍ സെക്കന്ററി തുല്യത പരീക്ഷ എഴുതിയതില്‍ പ്രായം കൂടിയ പഠിതാവ്. 1968ല്‍ 254 മാര്‍ ക്കോടെ മലപ്പുറം പാണ്ടിക്കാട്, പയ്യപ്പറമ്പ് ഹൈസ്കൂളില്‍ നിന്നും പത്താംക്ലാസ് പരീ ക്ഷ എഴുതി വിജയിച്ചെങ്കിലും വിവാഹ ശേഷം തുടര്‍ പഠനത്തിന് ശ്രീദേവിയമ്മയ്ക്ക്് കഴിഞ്ഞിരുന്നില്ല.
