മണ്ണാര്‍ക്കാട് : ദേശീയ പണിമുടക്കിന്റെ ഭാഗമായി മണ്ണാര്‍ക്കാട് സംയുക്ത ട്രേഡ് യൂ ണിയന്‍ സമരസമിതിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി. തുടര്‍ന്ന് സംഘടിപ്പിച്ച സമരകേന്ദ്രം സി.ഐ.ടി.യു. ജില്ല ജോ. സെക്രട്ടറി പി. മനോമോഹനന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം ഹക്കീം മണ്ണാര്‍ക്കാട് അധ്യക്ഷനായി. കെ.എസ്. ടി.എ. ജില്ലാ വൈസ് പ്രസിഡന്റ് കെ.ടി ഭക്തഗിരീഷ്, സി.ഐ.ടി.യു. ഡിവിഷന് സെ ക്രട്ടറി കെ.പി മസൂദ്, ഡിവിഷന് പ്രസിഡന്റ് എം. കൃഷ്ണകുമാര്‍, എ.ഐടിയുസി മണ്ഡ ലം സെക്രട്ടറി പരമശിവന്, എന്‍എല്‍സി ജില്ലാ പ്രസിഡന്റ് പി.സി. ഹൈദരലി, എച്ച്എംഎസ് താലൂക്ക് പ്രസിഡന്റ് എന്‍.സി. കൃഷ്ണന്, മറ്റു നേതാക്കളായ സന്ദീപ്, മണികണ്ഠന്, കൃഷ്ണകുമാര്‍, അബൂ റജ, പി.കെ. ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു.
