അലനല്ലൂര്‍: എടത്തനാട്ടുകര: സൂംബ വിവാദത്തിന്റെ പേരില്‍ വിസ്ഡം ഇസ്ലാമിക് ഓര്‍ഗ നൈസേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറിയും അധ്യാപകനുമായ ടി.കെ അഷ്റഫി നെതിരെ സ്വീകരിച്ച അച്ചടക്ക നടപടി നിയമവിരുദ്ധമാണെന്ന ഹൈക്കോടതി വിധി സ്വാഗതാര്‍ഹമെന്ന് വിസ്ഡം യൂത്ത് എടത്തനാട്ടുകര ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ജന കീയ പ്രതിരോധ സംഗമം അഭിപ്രായപ്പെട്ടു.
സൂംബ വിഷയത്തില്‍ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ അധ്യാപകനെതിരെയുണ്ടാ യ നടപടി തീര്‍ത്തും ജനാധിപത്യവിരുദ്ധമാണ്. വിദ്യാര്‍ഥികള്‍ക്കിടയിലെ ആഘോഷ ത്വരയും സ്കൂളുകളിലും ട്യൂഷന് സെന്ററുകളിലുമടക്കമുള്ള ഡി.ജെ. പാര്‍ട്ടികളും നാള്‍ക്കുനാള്‍ വര്‍ധിക്കുന്നത്, ലഹരിയിലേക്കും ധാര്‍മികമായ മൂല്യച്യുതിയിലേക്കു മാണ് അവരെ കൊണ്ടെത്തിക്കുക. പാഠപുസ്തകങ്ങളിലേക്ക് ഉള്‍ച്ചേര്‍ക്കപ്പെടുന്ന ലിബ റല്‍ ആശയങ്ങളും ജെന്‍ഡര്‍ ന്യൂട്രല്‍ സംസ്കാരവും വരും തലമുറയുടെ ധാര്‍മികത യെയും മൂല്യബോധത്തെയും തകര്‍ക്കാന്‍ കാരണമാവും. പൊതുവിദ്യാലയങ്ങള്‍ എല്ലാ വര്ക്കുമുള്ളതാണ്. അവിടെയുള്ള വ്യത്യസ്ത സംസ്കാരങ്ങളും മൂല്യങ്ങളും ഉയര്‍ത്തിപ്പി ടിക്കാനുള്ള അവകാശവും ഓരോ വിദ്യാര്ഥിക്കുമുണ്ടെന്നും സംഗമം അഭിപ്രായപ്പെട്ടു.
കോട്ടപ്പള്ള സന ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈ സേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് അബൂബക്കര്‍ സലഫി സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍ത്തൊടി അധ്യക്ഷനായി. വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.വി.പി ബഷീര്‍, വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഡോ. അബ്ദുല്ല ബാസില്‍, സഫ്വാന് ബറാമി അല്‍ ഹികമി, ജില്ലാ സെക്രട്ടറി റിഷാദ് പൂക്കാടഞ്ചേരി, വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി നൗഫല്‍ കളത്തിങ്കല്‍, അലനല്ലൂര്‍ മണ്ഡലം പ്രസിഡന്റ് ശരീഫ് കാര, എടത്തനാട്ടുകര മണ്ഡലം സെക്രട്ടറി എന്‍.ഷഫീഖ് പടിക്കപ്പാടം, വിസ്ഡം മണ്ഡലം പ്രസിഡന്റ് ഹംസ മാടശ്ശേരി, ഷാനിബ് കാര, ഒ.പി ഷാജഹാന്, സലാഹുദ്ദീന് ബിന്‍ സലീം, പി. ഹനീഫ എന്നിവര്‍ സംസാരിച്ചു.
