കല്ലടിക്കോട് : പുലാപ്പറ്റ തുമ്പക്കണ്ണിപുഴയില് കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിനി മുങ്ങി മരിച്ചു. കടമ്പഴിപ്പുറം അമൃതാലയത്തില്‍ സന്തോഷ്കുമാറിന്റെ മകള്‍ ശിവാനി (14) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 5.30ന് മണ്ടഴി ശ്രീകണ്ഠേശ്വരം കടവിലാണ് സംഭ വം. കുടുംബസമേതം പുഴയിലേക്കെത്തിയതായിരുന്നു എല്ലാവരും. പുഴയില്‍ കുളിക്കു ന്നതിനിടെയാണ് കുട്ടികയത്തില് അകപ്പെട്ടത്. ഉടന്‍ വീട്ടുകാരും സമീപത്തുണ്ടായിരു ന്നവരും തിരച്ചില്‍ നടത്തി കുട്ടിയെ കണ്ടെത്തി ആദ്യം ശ്രീകൃഷ്ണപുരം സ്വകാര്യ ആ ശുപത്രിയിലും തുടര്‍ന്ന് മണ്ണാര്‍ക്കാട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. എന്നാല്‍ ജീവന് രക്ഷിക്കാനായില്ല. കടമ്പഴിപ്പുറം ഹൈസ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനി യാണ്. അമ്മ: സൗമ്യ. സഹോദരി: സ്വാതിക.