പാലക്കാട് : നഗരത്തിലെ ഹോട്ടലിന് സമീപത്തെ ഒഴിഞ്ഞസ്ഥലത്ത് തമിഴ്നാട് സ്വദേ ശിയായ യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍. തമിഴ്നാട് കരൂര്‍ ജില്ല യില്‍ താന്തോണിമലൈ വെള്ളഗൗണ്ടന്‍ നഗറിലെ പഴനിസ്വാമിയുടെ മകന് പി.മണി കണ്ഠന് (27) ആണ് മരിച്ചത്. സംഭവത്തില്‍ യുവാവിനൊപ്പം ഹോട്ടലില്‍ മുറിയെടുത്തിരു ന്ന സ്ത്രീ ഉള്‍പ്പടെ രണ്ട് പേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഡിയം ബസ് സ്റ്റാന്‍ ഡിനടുത്തുള്ള വാലിപ്പറമ്പ് റോഡിലെ ഹോട്ടലിന്റെ മതിലിനോട് തൊട്ടുള്ള ചതുപ്പു നിലത്തിലാണ് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി മരിച്ചതാകാനാണ് സാധ്യതയെന്ന് പൊലിസ് പറഞ്ഞു. വെള്ള ഷര്‍ട്ടും നീല പാന്റ്സുമാണ് യുവാവിന്റെ വേഷം. ഹോട്ടലിന്റെ മതിലിനടുത്ത് മലര്‍ന്നുകിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. കാലിന് പരിക്കുണ്ട്. അടിവയറ്റില്‍ രക്തം കട്ടപിടിച്ച അവസ്ഥയിലാണ്. സമീപത്ത് രക്തവും മദ്യവും ഭക്ഷണവും ഛര്ദിച്ചനിലയിലായിരു ന്നു. വലതുകാലിലെ പാന്റ്സില്‍ മുട്ടുവരെ ചെളിപിടിച്ചിട്ടുണ്ട്. പുല്ലുനിറഞ്ഞുകിട ക്കുന്ന സ്ഥലമാണിത്. മതിലില്‍ നിന്നോ മറ്റോ വീണതാകാനുള്ള സാധ്യതയും പൊലിസ് തള്ളിക്കളയുന്നില്ല. പോസ്റ്റുമാര്‍ട്ടത്തിന് ശേഷമേ അപകടമാണോ കൊലപാതകമാണോ യെന്നു പറയാന്‍ കഴിയൂവെന്ന നിലപാടിലാണ് പൊലിസ്. സൗത്ത് പൊലിസ് ഫോറന് സിക് വിദഗ്ദ്ധര്‍, ഡോഗ് സ്കൗഡ് എന്നിവര്‍ സ്ഥലത്ത് പരിശോധന നടത്തി. പൊലിസ് നായ ഒഴിഞ്ഞ സ്ഥലത്തുള്ള വഴിയിലൂടെ സ്റ്റേഡിയം സ്റ്റാന്‍ഡിന് സമീപത്തെ റോഡ് വരെ മണം പിടിച്ചുപോയി. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റുമാര്‍ട്ടം വ്യാഴാഴ്ച.
