അലനല്ലൂര്‍ : ദേശീയപണിമുടക്കിന്റെ ഭാഗമായി സി.ഐ.ടി.യു. എടത്തനാട്ടുകര കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വെന്‍ഷനും വിളംബരജാഥയും നടത്തി. സി.ഐ.ടി.യു. മണ്ണാര്‍ക്കാട് ഡിവിഷന് പ്രസിഡന്റ് എം.കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. പി.രഞ്ജിത്ത് അധ്യക്ഷനായി. കര്‍ഷക സംഘം വില്ലേജ് സെക്രട്ടറി പി.പ്രജീഷ്, സവിത എസ്.കെ. നായര്‍, പി.സുരേഷ്, കെ.പ്രമോദ്, എം.മോഹനന്, എം.ഗഫൂര്‍, പി.സോമരാജന്, എം.പി സുഗതന് എന്നിവര്‍ സംസാരിച്ചു.
