പാലക്കാട് : ജില്ലാ റോഡ് സേഫ്റ്റി കൗൺസിലിൻ്റെ തീരുമാന പ്രകാരം ജില്ലാ പോലീസ് മേധാവി അജിത് കുമാറിൻ്റെ അധ്യക്ഷതയിൽ പാലക്കാട് നഗരത്തിലെ ട്രാഫിക് തട സ്സങ്ങൾ പരിഹരിക്കുന്നതിനായി യോഗം ചേർന്നു. എസ് പി ഓഫീസിൽ ചേർന്ന യോഗ ത്തിൽ നഗരത്തിലെ വിവിധ ഇടങ്ങളിൽ പരിശോധന നടത്താൻ തീരുമാനിച്ചു. പരി ശോധനയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ആവശ്യമായ നിർദേശങ്ങളും നൽകി. തുടർന്ന് പാലക്കാട് ഐഐടി സിവിൽ എഞ്ചിനീറിങ്ങ് അസോസിയേറ്റ് പ്രൊഫസർ ബി.കെ ഭവത് ന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുമായി ചേർന്ന് നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി. കെഎസ്ആർടിസി ജംഗ്ഷൻ, ഒലവക്കോട് ജംഗ്ഷൻ, കാവിൽപാട്, സുൽത്താൻപേട്ട് ജംഗ്ഷൻ, മുനിസിപ്പൽ ബസ്സ്റ്റാൻഡ്, കൽ മണ്ഡപം കാലിക്കറ്റ് ബൈപ്പാസ് ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പരിശോ ധന.സംഘത്തിൽ എ എസ് പി രാജേഷ് കുമാർ, സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി വിജയകുമാർ, നോർത്ത് സിഐ വിപിൻ, ട്രാഫിക് എ എസ് ഐ ഹാരിസ്, ആർ.ട്ടി.ഒ. സി.യു. മുജീബ്, മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ ഷിബു, അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ പി.വി സജീവ്, കവിതൻ, അനീഷ്, മുനിസിപ്പൽ എ എക്സ് ഇ സ്മിത, പി ഡബ്ല്യു ഡി എഞ്ചിനീയർമാരായ സുനിൽ, ഗിരീഷ്, ബാബുരാജ് തുടങ്ങി യവർ പങ്കെടുത്തു. പാലക്കാട് ഐഐടിയിൽ നിന്നുള്ള വിശദമായ റിപ്പോര്‍ട്ട് ലഭിച്ചതി നുശേഷം തുടർ നടപടികൾക്കായി ജില്ലാ റോഡ് സേഫ്റ്റി കൗൺസിലിന്റെ പരിഗണന ക്ക് സമർപ്പിക്കുമെന്ന് ആർ ടി ഒ സി.യു മുജീബ് അറിയിച്ചു.
