മണ്ണാര്‍ക്കാട് : പാലക്കയം തരിപ്പപതി മുണ്ടനാട് പുഴയില്‍ കണ്ടെത്തിയ കാട്ടാനക്കുട്ടി യുടെ പോസ്റ്റുമാര്‍ട്ടം നടത്തി സംസ്കരിച്ചു. ഒരു വയസ്സോളം പ്രായമുള്ള പിടിയാനക്കു ട്ടിയാണ് ചരിഞ്ഞത്. കാട്ടാനക്കുട്ടിയുടെ ജഡത്തില്‍ മരണകാരണമാകുന്ന ബാഹ്യമായ പരിക്കുകളൊന്നുമില്ലെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. പുഴയിലെ പാറകള്‍ക്ക് മുകളിലേക്ക് നെഞ്ചിടിച്ച് വീണതിലാകാം മരണം സംഭവിച്ചതെന്നാണ് നിഗമനം. ജഡ ത്തിന് നാല് ദിവസം പഴക്കവും കണക്കാക്കുന്നു. തിങ്കളാഴ്ച വൈകിട്ടോടെയാണ് കാട്ടാനയുടെ ജഡം പുഴയിലെ പാറക്കല്ലുകള്‍ക്കിടയില്‍ തങ്ങിനില്ക്കുന്ന നിലയില്‍ നാട്ടുകാര്‍ കണ്ടത്. വിവരമറിയിച്ചപ്രകാരം പാലക്കയം ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നും വനപാലകര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. നിരീക്ഷണവും ഏര്‍പ്പെടു ത്തി. പുഴയില്‍ ശക്തമായ ഒഴുക്കും മറ്റും പ്രതികൂലമായതിനാല്‍ ജഡം കരയിലേക്കെടു ക്കാന്‍ സാധിച്ചിരുന്നില്ല.

ഇന്ന് രാവിലെ പാലക്കയം ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാര്‍ സ്ഥലത്തെത്തി ജഡം പുഴയില്‍ നിന്നും പുറത്തെടുത്തു. ശക്തമായ ഒഴുക്കുള്ള പുഴയില്‍ ഏറെ ശ്രമപ്പെട്ടാണ് ഇതുനിര്വഹിച്ചത്. വടംഉപയോഗിച്ച് ജഡത്തെകെട്ടി വെള്ളത്തിലൂടെ വലിച്ച് 500 മീറ്റ റോളം താഴക്ക് കൊണ്ടെത്തിച്ചാണ് കരയ്ക്കുകയറ്റിയത് തുടര്‍ന്ന് സ്വകാര്യ തോട്ടത്തില്‍ വെച്ച് അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫിസര്‍ ഡോ.ഡേവിഡ് എബ്രഹാമിന്റെ നേതൃ ത്വത്തിലുള്ള പ്രത്യേക സംഘം പോസ്റ്റുമാര്‍ട്ടം നടത്തി. വാര്‍ഡ് മെമ്പര്‍ രാജി ജോണി, മണ്ണാര്‍ക്കാട് ഡി.എഫ്.ഒ. സി.അബ്ദുല്‍ ലത്തീഫ്, റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ഇമ്രോസ് ഇ. ഏലിയാസ് നവാസ്, പാലക്കയം ഫോറസ്റ്റ് സ്റ്റേഷന് ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ.മനോജ്, തച്ചമ്പാറ മൃഗാശുപത്രിയിലെ ഡോ. സുവര്‍ണ ഹരിദാസ്, പാലക്കാട് ഗവ.വിക്ടോറിയ കോളജിലെ പ്രൊ.എ.അബ്ദുല്‍ റഷീദ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ജെ.ഹുസൈന് എന്നിവരും സ്ഥലത്തെത്തിയിരുന്നു.
