കാഞ്ഞിരപ്പുഴ: ജനവാസമേഖലയില്‍ കാട്ടാനക്കൂട്ടമെത്തിയത് ഭീതിസൃഷ്ടിച്ചു. പാലക്ക യം പായ്പുല്ല് പത്തായക്കല്ല് പ്രദേശത്താണ് ഉന്ന് ഒരു കുട്ടിയാന ഉള്‍പ്പെട്ട ആറംഗ കാട്ടാന ക്കൂട്ടമെത്തിയത്. വിവരമറിയിച്ചപ്രകാരം സ്ഥലത്തെത്തിയ വനപാലകരും ആര്.ആര്. ടിയും ചേര്‍ന്ന് കാട്ടാനകളെ ഉള്‍വനത്തിലേക്ക് തുരത്തി. ടാപ്പിങ് തൊഴിലാളികളാണ് പുലര്‍ച്ചെ പ്രദേശത്ത് കാട്ടാനക്കൂട്ടത്തെ കണ്ടത്. തുടര്‍ന്ന് വനംവകുപ്പിനേയും സമീപ വാസികളേയും വിവരമറിയിച്ചു. വീടുകളുടെ സമീപത്തുകൂടെയാണ് നീങ്ങിയ കാട്ടാ നകള്‍ പായ്പുല്ല് വഴിയാണ് കാഞ്ഞിരപ്പുഴ റിസോര്‍വയറിന്റെ ഭാഗത്തെത്തിയത്. ഇവിടെ നിന്നും പാലക്കയം ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് കാട്ടാന കളെ ഓടിക്കുകയായിരുന്നു. പടക്കം പൊട്ടിച്ചും ബഹളം വെച്ചും ജനവാസമേഖലയില്‍ നിന്നും അകറ്റുന്നതിനിടെ കാട്ടാനകള്‍ ചിന്നംവിളിച്ച് തിരിയുകയും ചെയ്തിരുന്നു. ഏറെ നേരത്തെ ശ്രമങ്ങള്്ക്കൊടുവിലാണ് പാലക്കയം ഫോറസ്റ്റ് ഓഫിസര്‍ കെ.എസ് ലക്ഷ്മി ദാസിന്റെ നേതൃത്വത്തിലുള്ള സംഘം കാട്ടാനകളെ ശിരുവാണി എസ് വളവിന് സമീപ ത്തെ ഉള്‍വനത്തിലേക്ക് കയറ്റിയത്. രണ്ടാഴ്ചയായി കാട്ടാനകളെ പാലക്കയം ഇഞ്ചിക്കുന്ന് ഭാഗങ്ങളില്‍ കാണുന്നുണ്ട്. കാര്യമായ നാശനഷ്ടങ്ങള്‍ ഒന്നുമുണ്ടാക്കിയിട്ടില്ല.
