തച്ചമ്പാറ : പാലക്കയം തരിപ്പപതിയില് വനത്തോട് ചേര്‍ന്ന ഭാഗത്ത് ഇരുമ്പാമുട്ടി പുഴയി ല്‍ കാട്ടാനയുടെ അഴുകിയ ജഡം കണ്ടെത്തി. ഇന്ന് വൈകിട്ട് നാലുമണിയോടെ നാട്ടുകാ രാണ് വിവരം വനംവകുപ്പിനെ അറിയിച്ചത്. ഇതുപ്രകാരം പാലക്കയം ഫോറസ്റ്റ് സ്റ്റേഷ നില് നിന്നും വനപാലകരെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. പുഴയിലെ വെള്ളത്തി ല്‍ തലമുങ്ങി കിടക്കുന്ന നിലയിലാണ് ജഡമുള്ളത്. രണ്ടാഴ്ച മുമ്പ് പ്രദേശത്തേക്ക് പതിവാ യി കാട്ടാനകളെത്തിയിരുന്നു. പുഴമുറിച്ച് കടക്കുമ്പോള്‍ കാല്‍വഴുതി വീണതാകാമെ ന്നാണ് സംശയിക്കുന്നത്. പുഴയില്‍ ഒഴുക്കുശക്തമായതടക്കമുള്ള പ്രതികൂലസാഹചര്യ ത്തെ തുടര്‍ന്ന് ജഡം പുറത്തെടുക്കാനായിട്ടില്ല. പാറക്കെട്ടില്‍ തങ്ങിനില്ക്കുന്നതിനാല് ഒഴുകി പോകാനുള്ള സാധ്യത കുറവാണെന്നാണ് വനപാലകരുടെ വിലയിരുത്തല്‍. നാ ളെ രാവിലെ പത്ത് മണിയോടെ ഫോറസ്റ്റ് വെറ്ററിനറി സര്ജന് സ്ഥലത്തെത്തിയ ശേഷം പോസ്റ്റുമാര്മാര്ട്ടം നടപടികള്‍ക്കായി കാട്ടാനയുടെ ജഡം പുറത്തെടുക്കും. പോസ്റ്റുമാര്‍ട്ട ത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും സ്ഥലത്ത് നിരീക്ഷണം ഏര്‍പ്പെടു ത്തിയതായി പാലക്കയം ഫോറസ്റ്റ് സ്റ്റേഷന് അധികൃതര്‍ അറിയിച്ചു.
