അലനല്ലൂര്‍: എടത്തനാട്ടുകര കലാസമിതി ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ എസ്.എസ്. എല്‍.സി., പ്ലസ്ടു, എല്‍.എസ്.എസ്., യു.എസ്.എസ്, എന്‍.എം.എം.എസ്. പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. പഠനകിറ്റ് വിതരണവും നടന്നു. അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം പി. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. പഠനകിറ്റ് വിതരണോദ്ഘാടനം അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് അബ്ദുള്ള മാസ്റ്റര്‍ നിര്‍വഹിച്ചു.ഗ്രന്ഥശാല സെക്രട്ടറി സി.ടി രവീന്ദ്രന് അധ്യക്ഷനായി. കവയിത്രി ഷെറീന തയ്യില്‍, സി. ഹബീബുള്ള, ബഷീര്‍, ലൈബ്രേറിയന്‍ കാര്‍ത്തിക എന്നിവര്‍ സംസാരിച്ചു.
