മണ്ണാര്‍ക്കാട് : ബി.ജെ.പി. മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗവ. താലൂക്ക് ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന ആരോഗ്യമേഖല തകര്‍ച്ച യിലാണെന്നും ആരോഗ്യവകുപ്പ് മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടുമായിരുന്നു സമരം. ബി.ജെ.പി. പാലക്കാട് വെസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറി ബി.മനോജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിജു നെല്ലമ്പാനി അധ്യക്ഷനായി. ജില്ലാ വൈസ് പ്രസി ഡന്റ് എന്‍.ആര് രജിത, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പി.രാജന് ,ടി.എ സുധീഷ്, വൈസ് പ്രസിഡന്റമാരായ എം.പി.പരമേശ്വരന്, വി.രതീഷ് ബാബു, ടി.എം സുധ, വി.അമുദ, മണ്ഡലം സെക്രട്ടറിമാരായ ടി.പി സുരേഷ്കുമാര്‍, പി.ഉണ്ണികൃഷ്ണന്, എ.ജി ശ്രീവിദ്യ, നേതാക്കളായ പി.ശ്രീധരന്, ടി.വി സജി, എം.വി.രവീന്ദ്രന്, കെ.ചന്ദ്രന്, കെ.രതീഷ്, കെ.രാധാകൃഷ്ണന്, അജിത് കുമാര്‍, പി.സുഭാഷ്, കെ.രമേഷ്, എം.മോഹന കൃഷ്ണന്, ബിനോയ് ജോസഫ്, ബേബി ഡാനിയല്‍, എന്നിവര്‍ പങ്കെടുത്തു.
