മണ്ണാര്‍ക്കാട് : യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി ഗവ.താലൂ ക്ക് ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. ആരോഗ്യമേഖലയെ വെന്റിലേറ്ററിലാക്കിയ ആരോഗ്യവകുപ്പ് മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. പ്രകടനമായെ ത്തിയ പ്രവര്‍ത്തകരെ പൊലിസ് ആശുപത്രിക്ക് മുന്നില്‍ തടഞ്ഞു. പ്രവര്‍ത്തകരും പൊ ലിസും തമ്മില്‍ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. സംസ്ഥാന സെക്രട്ടറി അരുണ്‍കുമാ ര്‍ പാലക്കുറുശ്ശി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് നസീര്‍ ബാബു മാസ്റ്റര്‍ അധ്യക്ഷനായി. കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് സൈയ്ത്, നേതാക്കളാ യ ടിജോ പി.ജോസ്, അസീസ് കാര, രമേശ് ഗുപ്ത, മുഹമ്മദ് സിബിത്ത്, അനു എസ്.ബാല ന്, ഫൈസല്‍ കൊന്നപ്പടി, സുമേഷ് പുതൂര്‍, സനര്‍ ബാബു, മണികണ്ഠന്, എം.അജേഷ്, സഫിന് അട്ടപ്പാടി, മണികണ്ഠന് വടശ്ശേരി, ബാബു മേക്കളപ്പാറ, ഗംഗ ചേറുംകുളം, അയ്യ പ്പന് കുറൂപ്പാടത്ത്, ശ്രീനിവാസന്, സത്യബാലന് എന്നിവര്‍ പങ്കെടുത്തു.
