തെങ്കര: തെങ്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിജയോത്സവം സംഘടിപ്പിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു, എല്‍.എസ്.എസ്.യു.എസ്.എസ്. പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരെയും സംസ്ഥാനതലത്തില്‍ വിവിധ മത്സരങ്ങളില്‍ മികവ് പുലര്‍ത്തിയവരെയും അനുമോദിച്ചു. എന്‍.ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഗഫൂര്‍ കോല്‍ക്കളത്തില്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായ ത്ത് അംഗം രമാസുകുമാരന്, പി.ടി.എ. പ്രസിഡന്റ് മുഹമ്മദ് ഉനൈസ്, പ്രിന്‍സിപ്പല്‍ കെ.ബിന്ദു, പ്രധാന അധ്യാപിക ടി.ആര് പങ്കജം, പി.ടി.എ. വൈസ് പ്രസിഡന്റ് മജീദ് തെങ്കര, എം.പി.ടി.എ. പ്രസിഡന്റ് സുബൈദ, അധ്യാപകരായ ഐ.സബീന, കെ.ബഷീ ര്‍, പി.കെ രാജീവന്, കെ.രജനി, സംഗീത എന്നിവര്‍ സംസാരിച്ചു.
