മഴക്കാലമായതോടെ മലമ്പാമ്പുകളുമെത്തുന്നു
മണ്ണാര്‍ക്കാട് : ജനവാസകേന്ദ്രങ്ങളില്‍ നിന്നും കഴിഞ്ഞ ആറുമാസത്തിനിടെ വനംവകു പ്പിന്റെ ദ്രുതപ്രതികരണ സേന പിടികൂടിയത് 260 പാമ്പുകളെ. രാജവെമ്പാല മുതല്‍ ചേരവരെയുണ്ട് ഇക്കൂട്ടത്തില്‍. ഇവയെ പിന്നീട് ഉള്‍വനത്തില്‍ വിട്ടയച്ചു. മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള മണ്ണാര്‍ക്കാട്, അഗളി, ഷോളയൂര്‍, പുതൂര്‍ ആര്.ആര്.ടി അംഗങ്ങളാണ് ഇത്രയും പാമ്പുകളെ പിടികൂടിയത്. അതേസമയം മഴക്കാലമായതോടെ മലമ്പാമ്പുകളും കാടിറങ്ങി തുടങ്ങിയിട്ടുണ്ട്. പാമ്പുകളെ കാണുമ്പോള്‍ വനംവകുപ്പി നെ വിവരമറിയിക്കുന്ന പ്രവണത ജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചതോടെ പിടികൂടുന്നവ യുടെ എണ്ണത്തിലും വര്‍ധനവുണ്ട്.
ജനുവരി- 44, ഫെബ്രുവരി- 39, മാര്‍ച്ച്-45, ഏപ്രില്‍- 37, മെയ്-45, ജൂണ്‍- 50 എന്നിങ്ങനെ യാണ് ഇതുവരെയുള്ള കണക്ക്. ഇതില്‍ അഗളി പഞ്ചായത്തില്‍ നിന്നാണ് ഏറ്റവുമധികം പാമ്പുകളെ പിടികൂടിയത്. 55 എണ്ണം. മണ്ണാര്‍ക്കാട് നഗരസഭയില്‍ നിന്നും 45 എണ്ണത്തെ യും രക്ഷിച്ചു. അലനല്ലൂര്‍, കാഞ്ഞിരപ്പുഴ -24വീതം, കാരാകുര്‍ശ്ശി-5, കരിമ്പ-3, കരിമ്പു ഴ-1, കോട്ടോപ്പാടം-9, കുമരംപുത്തൂര്‍-8, പുതൂര്‍-23, ഷോളയൂര്‍-34, തച്ചമ്പാറ-4, തച്ചനാട്ടു കര-3, തെങ്കര -22 എന്നങ്ങിനെയാണ് കണക്ക്. രാജവെമ്പാല, മൂര്‍ഖന്‍, അണലി, വെള്ളി ക്കെട്ടന് തുടങ്ങിയ വിഷമുള്ളതും മലമ്പാമ്പ്, ചേര, മണ്ണൂലി, ചുവര്‍പാമ്പ് തുടങ്ങിയ വിഷമില്ലാത്തതുമായ പാമ്പുകളുമാണ് പൊതുവേ ജനവാസമേഖലയില്‍ കണ്ടുവരുന്നത്.
മഴക്കാലമെത്തിയതോടെ മലമ്പാമ്പുകളെയും കണ്ടുതുടങ്ങി. പുഴകള്‍ തോടുകള്‍, കനാ ലുകള്‍, എന്നിവയുടെ അരികിലുള്ള പൊന്തക്കാടുകളിലും, പൊത്തുകളിലുമാണ് സാ ധാരണ ഇവയുണ്ടാകാറുള്ളത്. കഴിഞ്ഞ ആഴ്ചയില്‍ മണ്ണാര്‍ക്കാട് ആര്.ആര്.ടി. പത്തോളം മലമ്പാമ്പുകളെ പിടികൂടിയിരുന്നു. ഒരു ദിവസം മൂന്ന് പാമ്പുകളെ വരെ ഇവര്‍ പിടി കൂടിയിട്ടുണ്ട്. മലവെള്ളപാച്ചിലിലും മറ്റും ഒഴുകിയെത്തി പുഴയോരങ്ങളിലെ ഇരയെ പിന്തുടര്ന്നോ പൊന്തക്കാടുകളിലേക്ക് എത്തുകയാണ് ചെയ്യുന്നത്. കാടുവെട്ടിത്തെളി ക്കുമ്പോള് ഇവയെ കാണാറുണ്ട്. കഴിഞ്ഞ ആഴ്ച തിരുവിഴാംകുന്ന് ഫാമില്‍ തൊഴിലാളി കള്‍ പുല്ലുവെട്ടുന്നതിനിടെ മലമ്പാമ്പിനെ കണ്ടിരുന്നു. ഇവിടെയെത്തിയ ആര്.ആര്.ടി. ഒരേസമയം രണ്ടിടത്ത് നിന്നായി രണ്ട് പാമ്പുകളെയാണ് പിടികൂടിയത്. ഒരു ആട്ടിന്‍ കുട്ടിയെ വരെ വിഴുങ്ങാന്‍ ശേഷിയുള്ളവയാണ് ഇവ. വീടുകളിലെ കോഴികളെ ഇരയാ ക്കുന്നതും കൂട്ടത്തിലുണ്ട്.രണ്ടാഴ്ച മുമ്പ് തത്തേങ്ങലം മുണ്ടക്കണ്ണിയില്‍ കോഴിക്കൂട്ടില്‍ കയറി കോഴികളെ വിഴുങ്ങിയ മലമ്പാമ്പിനെയും പിടികൂടിയിരുന്നു. മയിലിനെ വിഴു ങ്ങിയ മലമ്പാമ്പിനേയും ആര്.ആര്.ടി. രക്ഷപ്പെടുത്തിയിട്ടുണ്ട്. പാമ്പുകളെ കണ്ടാല്‍ സ്വയം പിടിക്കരുതെന്നും വനംവകുപ്പിനെയും അറിയിക്കണമെന്നും സേന അറിയിച്ചു. ആര്.ആര്.ടിയെ കൂടാതെ പരിശീലനം ലഭിച്ച മുപ്പതോളം വളണ്ടിയര്‍മാരും മണ്ണാര്‍ക്കാട് മേഖലയിലുണ്ട്. ഫോണ്‍ : 9188407534 (കണ്ട്രോള് റൂം), 8547602315 (മണ്ണാര്‍ക്കാട്), 854760 2314 (പുതൂര്‍), 8547602383 (അഗളി), 8547602385 (ഷോളയൂര്‍).
