മണ്ണാര്‍ക്കാട് : വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറിയും അധ്യാപകനുമായ ടി.കെ അഷറഫിനെതിരെ വകുപ്പ് തല നടപടി സ്വീകരിക്കുവാനു ള്ള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം അപലപനീയമാണെന്ന് എന്‍.ഷംസുദ്ദീ ന് എം.എല്‍.എ. ഒരു പുതിയ പരിഷ്കാരം കൊണ്ടു വരുമ്പോള്‍ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചര്‍ച്ചകള്‍ സ്വാഭാവികമാണ്. അതില്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്ന പരിഷ്കാരത്തിന്റെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കുക മാത്രമാണ് ഒരു സംഘടനയുടെ സാരഥി എന്ന നിലയില്‍ അഷറഫ് ചെയ്തിട്ടുള്ളത്. ലഹരിക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ സമൂഹം ഒറ്റക്കെട്ടായി നില്ക്കേണ്ടതാണ്. ലഹരിക്കെതിരായ പ്രതി രോധം സുംബ ഡാന്‍സ് മാത്രമാണ് എന്നുള്ളത് എന്തെങ്കിലും പഠന റിപ്പോര്‍ട്ടിന്റെയോ കൃത്യമായ നിരീക്ഷണങ്ങളുടെയോ അടിസ്ഥാനത്തില്‍ ആണ് എന്ന് ആരും കരുതു ന്നില്ല. ഇതിന് വ്യത്യസ്തമായ അഭിപ്രായമുള്ളവര്‍ക്ക് അത് പറയാനും അവരുടെ ആശങ്ക കള്‍ പ്രകടിപ്പിക്കുവാനുമുള്ള സ്വാതന്ത്ര്യമുണ്ട്. സമൂഹത്തിലെ ധാര്‍മികതയും മൂല്യ ബോധവും നില നിര്‍ത്തുന്നതിന് വേണ്ടി പരിശ്രമിക്കുന്ന ഒരാളെന്ന നിലയില്‍ ഈ വിഷയത്തിലുള്ള അഷറഫിന്റെ ആശങ്കകളാണ് പ്രകടിപ്പിച്ചിട്ടുള്ളത്. അതിന്റെ പേരില്‍ പ്രതികാര നടപടി സ്വീകരിക്കുന്നത് ശരിയല്ല. ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ പോലും ചെയ്യാത്തത്തതും അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്നതുമായ നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. സുംബ ഡാന്‍സ് പ്രശ്നത്തില്‍ അഭിപ്രായ പ്രകടനം നടത്തിയതിന് അധ്യാപകനെ ക്രൂശിക്കുവാനുള്ള സര്‍ക്കാര്‍ നടപടി ഒരു നിലക്കും അംഗീകരിക്കാവുന്നതല്ലെന്നും അതിനാല്‍ ബന്ധപ്പെട്ടവര്‍ ഈ നടപടികളില്‍ നിന്ന് പിറകോട്ട് പോവണമെന്നും എം.എല്‍.എ. പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
