മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാ ഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓ ഫിസര്‍ (ആരോഗ്യം) അറിയിച്ചു. സ്വയം ചികിത്സ ഒഴിവാക്കണം. രോഗലക്ഷണങ്ങള്‍ ക ണ്ടാല്‍ അടുത്തുളള ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിച്ച് ചികിത്സ തേടേണ്ട താ ണെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയ യാണ് എലിപ്പനിക്ക് കാരണമാകുന്നത്. പ്രധാനമായും എലികളുടെ മൂത്രത്തിലൂടെയാ ണ് രോഗാണുക്കള്‍ വ്യാപിക്കുന്നത്. നായ്ക്കള്‍, ആടുമാടുകള്‍, പന്നികള്‍ തുടങ്ങിയ വളര് ത്തുമൃഗങ്ങളും ചിലപ്പോള്‍ രോഗാണുവാഹകരാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയി പ്പില്‍ പറയുന്നു.
എലിമൂത്രം കലര്‍ന്ന മണ്ണും കെട്ടിക്കിടക്കുന്ന വെള്ളവുമാണ് രോഗവ്യാപനത്തിനുള്ള പ്രധാന കാരണം. മഴ പെയ്യുമ്പോള്‍ എലിമാളങ്ങളില്‍ വെള്ളം കയറുന്നത് എലികളെ പുറത്തു കൊണ്ടുവരികയും വെള്ളം വ്യാപകമായി മലിനമാകു കയും ചെയ്യുന്നതിലൂടെ രോഗം പടരാനുള്ള സാധ്യത വര്‍ധിക്കുന്നു. കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഈര്പ്പമു ള്ള മണ്ണിലും രണ്ടോ മൂന്നോ മാസം വരെ എലിപ്പനി ഭീഷണി നിലനില്ക്കും. രോഗവ്യാപ നത്തെപ്പറ്റിയും രോഗലക്ഷണങ്ങളെപ്പറ്റിയും ഉളള അറി വില്ലായ്മയും വൈറല്‍ പനി ആ യിരിക്കാമെന്നു കരുതി ചികിത്സ വൈകിപ്പിക്കു ന്നതുമാണ് എലിപ്പനി മൂലം മരണം സംഭവിക്കുന്നതിന്റെ പ്രധാന കാരണം.
രക്തപരിശോധനയിലൂടെ എലിപ്പനി ആണോയെന്ന് സ്ഥിരീകരിക്കാനാവും. മിക്കവ രിലും ശക്തമായ പനിയും ദേഹവേദനയും മാത്രമേ ഉണ്ടാകൂ. 5-6 ദിവസം കൊണ്ട് പനി സുഖമാകുകയും ചെയ്യും. 10 ശതമാനം ആള്‍ക്കാരില്‍ ഗൗരവമായ സങ്കീര്‍ണ്ണതകള്‍ ഉണ്ടാകുന്നു. ശരീരത്തിലെ എല്ലാ പ്രധാന അവയവങ്ങളെയും ഇത് ബാധിക്കാം. വൃക്ക കളെ ബാധിച്ചാല്‍ അവയുടെ പ്രവര്‍ത്തനം തന്നെ നിലച്ചു പോയി മരണം സംഭവി ക്കാം.ഏത് പനി ആയാലും തുടങ്ങി ദിവസങ്ങള്‍ക്കകം തന്നെ രോഗനിര്‍ണയം നടത്തി ശരിയായ ചികി ത്സ ലഭ്യമാക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
