പാലക്കാട് : സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ഗ്രാമ പഞ്ചായത്ത് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ജാഗ്രത സമിതിയുടെ ഇടപെടല്‍ കൂടുതല്‍ കാര്യക്ഷമമാ ക്കണമെന്ന് വനിതാ കമ്മീഷന് അംഗം വി.ആര് മഹിളാ മണി. പ്രാദേശിക തലത്തില്‍ പരിഹരിക്കേണ്ട പരാതികള്‍ ജാഗ്രത സമിതിയിലൂടെ പരിഹരിക്കാന്‍ കഴിയുമെന്നും അവര്‍ വ്യക്തമാക്കി. പാലക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന വനിതാ കമ്മീഷന് ജില്ലാതല അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവര്‍.
സ്ത്രീധന വിഷയവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങള്‍ നിലനില്ക്കുന്നുണ്ടെങ്കി ലും പരാതിയായി വരുന്നവരുടെ എണ്ണം കുറവാണ്. ഇത്തരം വിഷയത്തില്‍ ഇനിയും ബോധവത്കരണം അനിവാര്യമാണെന്നും വനിതാ കമ്മീഷന് അംഗം പറഞ്ഞു. പെണ് കുട്ടികള്‍ക്ക് വിദ്യാഭ്യാസവും ജോലി നേടാനുള്ള അവസരവുമാണ് നല്‍കേണ്ടത്. വിവാ ഹത്തിനുള്ള തീരുമാനം അവര്‍ക്ക് വിട്ടു നല്‍കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. വി വാഹേതര ബന്ധങ്ങളിലൂടെയുള്ള സൈബര്‍ തട്ടിപ്പ് കേസുകളും അദാലത്തില്‍ വ്യാപ കമായി വരുന്നതായി വനിതാ കമ്മീഷന് അംഗം വ്യക്തമാക്കി.
45 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. ഇതില്‍ 9 പരാതികള്‍ പരിഹരിച്ചു. 36 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. സ്ത്രീധന പരാതി, ജോലി നിയമനം, വസ്തു തര്‍ക്കം സംബന്ധിച്ച പരാതികള്‍, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ കേസുകളാണ് അദാ ലത്തില്‍ വന്നത്.വനിതാ സെല്‍ എഎസ്ഐ വി പ്രഭാവതി, സി.പി.ഒ മാരായ എം ജിജിത, ടി കെ സജി, അസിസ്റ്റന്റ് ബി സതീഷ്,അഡ്വ. സി ഷീബ,കൗണ്‍സിലര്‍മാരായ സ്റ്റെഫി എബ്രഹാം, പി ജിജിഷ തുടങ്ങിയവരും അദാലത്തില്‍ പങ്കെടുത്തു.
