മണ്ണാര്‍ക്കാട് : സുംബാ ഡാന്‍സിനെതിരായി പോസ്റ്റിടുകയും എതിര്‍പ്പ് പ്രകടിപ്പിക്കുക യും ചെയ്ത അധ്യാപകനെതിരെ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. എടത്തനാട്ടുകര ടി.എഎംയുപി സ്കൂള്‍ അധ്യാപകനായ ടി.കെ അഷ്റഫിനെതിരെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. അധ്യാപകനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്ന് കാണിച്ച് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ സ്കൂള്‍ മാനേജര്‍ക്ക് നോട്ടീസ് നല്കി. 24 മണിക്കൂറിനകം നടപടിയെടുത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഉത്തരവ്. സര്ക്കാ രിനെയും പൊതുവിദ്യാഭ്യാസ വകുപ്പിനെയും അപകീര്‍ത്തിപ്പെടുത്തുംവിധം ടി.കെ അഷ്റഫ് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടുവെന്നാണ് മാനേജര്‍ക്ക് വിദ്യാഭ്യാസവ കുപ്പ് നല്കിയ കത്തിലുള്ള പരാമര്‍ശം. ലഹരിക്കെതിരെ നിര്‍ബന്ധമായി സ്കൂളില്‍ സൂംബാ ഡാന്‍സ് കളിക്കണമെന്ന നിര്‍ദേശം നടപ്പാക്കുന്നതില്‍ നിന്ന് ഒരധ്യാപകന് എന്ന നിലക്ക് താന്‍ വിട്ടുനില്‍ക്കുന്നുവെന്നും തന്റെ മകനും ഈ പരിപാടിയില്‍ പങ്കെടുക്കില്ലന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ ടി.കെ അഷ്റഫ് കുറിച്ചു. ഈവിഷയ ത്തില്‍ വകുപ്പ്എടുക്കുന്ന ഏത് നടപടിയുടെ താന്‍ നേരിടാന്‍ തയാറാണന്നും കുറിപ്പില്‍ അഷ്റഫ് കൂട്ടിച്ചേര്‍ത്തു. വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയാണ് അഷ്റഫ്. അതേസമയം ടി.കെ അഷ്റഫിനെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചതില്‍ പ്രതിഷേധവുമായി വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേ ഷന് രംഗത്തെത്തി. പ്രതികരണ ബോധമുള്ള അധ്യാപക വിഭാഗത്തെ നിശബ്ദമാക്കാനു ള്ള ശ്രമത്തിന്റെ ഭാഗമാണ് നടപടിയെന്നാണ് ഉയരുന്ന ആരോപണം. ഇത് വരും തലമുറയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണെന്നും വിജയം കൈവരിക്കും വരെ പോരാട്ടം തുടരുമെന്നും വിസ്ഡം സംസ്ഥാന കമ്മിറ്റി പ്രതികരിച്ചു.
content copied mathrubhumi
