തച്ചനാട്ടുകര: ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനി ആശീര്‍നന്ദ ആത്മഹത്യചെയ്ത സംഭവത്തില്‍ മരണത്തിനുത്തരവാദികളായവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് ആ ശ്യപ്പെട്ട് കെഎസ് യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാട്ടുകല്‍ പൊലിസ് സ്റ്റേഷനി ലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് പൊലിസ് തടഞ്ഞതോടെ പൊലിസ് പ്രവര്ത്തകരുംതമ്മി ല്‍ ഉന്തും തള്ളുമുണ്ടായി. പൊലിസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടു ത്തിയെന്നതിന്റെപേരില് നേതാക്കളുള്‍പ്പെടെയുള്ള 80 പേര്‍ക്കെതിരെ പൊലിസ് കേസെടുത്തു.
ചൊവ്വാഴ്ച രാവിലെ ദേശീയപാതയിലെ 55-ാം മൈലില്‍നിന്ന് പ്രകടനമായെത്തിയ പ്രവര്‍ത്തകരെ സ്റ്റേഷനില്‍നിന്ന് കുറച്ചുമാറിയുള്ള ഭാഗത്തുവെച്ച് പൊലിസ് ബാരിക്കേ ഡുകള് നിരത്തി തടഞ്ഞു. പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചെങ്കിലും പൊലിസ് വിഫലമാക്കി. സമരം കെപിസിസി വക്താവ് സന്ദീപ് വാരിയര്‍ ഉദ്്ഘാടനം ചെയ്തു. പൊതുസമൂഹത്തിന് വിശ്വാസ്യതയുണ്ടാവുന്ന വിധത്തില്‍ കേസന്വേഷണം ഉന്നതപൊലിസ് സംഘം ഏറ്റെടുക്കണമെന്ന് സന്ദീപ് വാര്യര്‍ അഭിപ്രായപ്പെട്ടു. നിലവിലുള്ള അന്വേഷണഉദ്യോഗസ്ഥന്റെ ഇടപെടലുകളില്‍ സംശയമുണ്ട്. എഫ്ഐ ആറിലെ ഗുരുതരപിഴവ് ചൂണ്ടിക്കാട്ടിയിട്ടും സാങ്കേതികപിഴവെന്ന് പറഞ്ഞ് ഒരാഴ്ചകഴിഞ്ഞാണ് തിരുത്താനുള്ള നടപടിയുണ്ടായിട്ടുള്ളത്. ഇത്തരം പിഴവുകള്‍ കോടതിയില്‍ പ്രതിഭാഗത്തിന് അനുകൂലമാക്കുന്നതിലേക്ക് വഴിവെക്കും. കേസ് അട്ടിമറിക്കാന്‍ പൊലിസ് ശ്രമിക്കുകയാണോ എന്നു സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമരം പിരിച്ചുവിട്ടിട്ടും പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ക്ക് മുകളില്‍ കയറി മുദ്രാവാക്യം വിളിക്കുകയുണ്ടായി. കെഎസ് യു ജില്ലാ പ്രസിഡന്റ് നിഖില്‍ കണ്ണാടി അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി അജാസ് കുഴല്‍മന്ദം, ജില്ലാ ഭാരവാഹികളായ സ്മിജ രാജന്, പി.കെ. അനസ്, സി.കെ. ഷാഹിദ്, അജയന്, ആകാശ് കുഴല്‍മന്ദം, മുഹമ്മദ് ഇക്ബാല്‍, സിജാഹ്, റിസ്വാന്, അസംബ്ലി പ്രസിഡന്റുമാരായ രാജേഷ് നെന്മാറ, ഷമീം അക്കര, ജിത്തു ഒറ്റപ്പാലം, യാസിര്‍ ഷൊര്‍ണൂര്‍, യാസിര്‍ തൃത്താല, അഭിന്‍ ശങ്കര്‍ പ്ലാക്കാട്ട്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ പി.ടി.അജ്മല്‍, വിനോജ്, ഗിരീഷ് ഗുപ്ത, ഷാഫി മരുതൂര്‍, മണികണ്ഠന്, കെ.ജി.രാഹുല്‍, ഭരതന്, അമീന് എന്നിവര്‍ സംസാരിച്ചു.
